സ്യൂട്ടയിലെ കുടിയേറ്റ പ്രവാഹം; ജനങ്ങളോട് മാപ്പ് പറഞ്ഞ് സ്പാനിഷ് സർക്കാർ

സ്യൂട്ട : ആഴ്ചകളായി നഗരത്തെ വലച്ചുകൊണ്ടിരുന്ന കുടിയേറ്റ പ്രതിസന്ധിയിൽ സ്യൂട്ടയിലെ ജനങ്ങളോട് മാപ്പ് പറഞ്ഞ് സ്പാനിഷ് സർക്കാർ. കുടിയേറ്റ നിയമത്തിൽ പരിഷ്കാരങ്ങൾ വരുത്തിയതായും സർക്കാർ പ്രഖ്യാപിച്ചു.
രാജ്യത്തെ ജനങ്ങളെ സര്‍ക്കാര്‍ അവഗണിക്കപ്പെട്ടുവെന്ന് തോന്നിയെങ്കിൽ മാപ്പപേക്ഷിക്കുന്നുവെന്ന് പ്രതിരോധമന്ത്രി മാർഗരിറ്റ റോബിൾസ് പറഞ്ഞു. ജനങ്ങളുടെ ആശങ്കകളും അരക്ഷിതാവസ്ഥയും താൻ നേരിട്ട് കണ്ടതാണെന്നും റോബിൾസ് പറഞ്ഞു. പുതിയ യൂറോപ്യൻ യൂണിയൻ ചട്ടങ്ങൾക്ക് അനുസൃതമായി കുടിയേറ്റ നിയമങ്ങള്‍ കാര്യക്ഷമവുമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രി ഫെർണാണ്ടോ ഗ്രാന്റ് മാർലാസ്കയും വ്യക്തമാക്കി.
വടക്കൻ ആഫ്രിക്കൻ നഗരമായ സ്യൂട്ടയിലേക്ക് കുടിയേറ്റക്കാർ ഇരച്ചുകയറിയത് ഞെട്ടലോടെയാണ് ലോകം കണ്ടത്. മൊറോക്കയിൽ നിന്ന് കടലിലൂടെ ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് സ്പാനിഷ് അതിർത്തിയിലേക്കെത്തിയത്. ജൂലൈ അവസാനത്തിൽ ഏകദേശം 72,000 കുടിയേറ്റക്കാരാണ് അതിർത്തി കടന്നെത്തിയത്. ഇത് രാജ്യത്ത് സുരക്ഷാ സംവിധാനത്തിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
മാസങ്ങളായി അതിർത്തി കടക്കാൻ അവസരം പാർത്തിരുന്ന പതിനായിരക്കണക്കിന് മനുഷ്യരാണ്-പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ- ഒരുമിച്ച് സ്പാനിഷ് അതിർത്തിയിലേക്ക് ഇരച്ചുകയറിയത്. ചിലർ അതിർത്തിയിലെ കൂറ്റൻ വേലികൾ ചാടി കടന്നും, മറ്റു ചിലർ കടൽ മാർഗ്ഗം അഞ്ചു കിലോമീറ്ററോളം നീന്തിയുമാണ് സ്യൂട്ടയിലെത്തിയത്. ഒറ്റ ദിവസം കൊണ്ട് 50,000-ത്തോളം ആളുകളാണ് ഇങ്ങനെ കടന്നത്! അതായത് സ്യൂട്ടയിലെ ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തോളം ആളുകളാണ് അവിടേയ്ക്ക് അഭയാർത്ഥികളായി പാഞ്ഞെത്തിയത്. ഇവരിൽ നിരവധി പേർക്ക് ഈ സാഹസികതയ്ക്കിടയിൽ ജീവനും നഷ്ടപ്പെട്ടു.
എത്തിയവരിൽ ഭൂരിഭാഗവും മൊറോക്കോയിലേക്ക് തിരികെ മടങ്ങിയെങ്കിലും, ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും സെപ്തയിലുണ്ട്. ഇവരിൽ പലരും തെരുവുകളിലും ബീച്ചുകളിലുമാണ് കിടന്നുറങ്ങുന്നത്. 84,000 ജനസംഖ്യയുള്ള സെപ്തയിൽ ഈ സാഹചര്യം താങ്ങാനാവാത്തതാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളും പ്രാദേശിക ഭരണകൂടവും സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയിരുന്നു.









0 comments