ad
Deshabhimani

172–ാം ഗുരുദേവ ജയന്തി ആഘോഷം: 28ന്‌ ശിവഗിരിയിൽ വിപുലമായ പരിപാടികൾ

sreenarayana guru
വെബ് ഡെസ്ക്

Published on Aug 26, 2026, 05:37 PM | 1 min read

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172–ാമത്‌ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ശിവഗിരിയിൽ 28ന്‌ വിപുലമായ പരിപാടികൾ. രാവിലെ ഏഴിന്‌ ശ്രീനാരായണ ധർമ്മസംഘം ട്രസ്‌റ്റ്‌ പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. ജപയജ്ഞം ദീപപ്രകാശനം സ്വാമി അ്യവയാനന്ദ നിർവഹിക്കും. ജയന്തി സമ്മേളനം രാവിലെ 9.30ന്‌സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും.


ശ്രീനാരായണ ധർമ്മ ചർച്ചാ സമ്മേളനം 11.30ന്‌ മന്ത്രി എം ലിജു ഉദ്‌ഘാടനം ചെയ്യും. വൈകീട്ട്‌ അഞ്ചിന്‌ ജയന്തി ഘോഷയാത്ര ശിവഗിരിയിൽ നിന്നാരംഭിക്കും. ശിവഗിരി ഹയർ സെക്കണ്ടറി സ്‌കൂൾ, നഴ്‌സിങ്‌ കോളേജ്‌, എസ്‌എൻ കോളേജ്‌, വട്ടപ്ലാംമൂട്‌, പാലച്ചിറ, കിടാവിത്തുവിള, പുത്തൻചന്ത, ആയുർവേദാശുപത്രി‍ ജംങ്‌ഷൻ, മൈതാനം, റെയിൽവേ സ്‌റ്റേഷൻ വഴി രാത്രി 10ന്‌ മഹാസമാധിയിൽ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home