തൃശൂരില്‍ നിയന്ത്രണം വിട്ട ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

തൃശൂർ : തൃശൂർ, ചേലക്കോട് നിയന്ത്രണംവിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. പ്ലാഴി - വാഴക്കോട് സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെയാണ് സംഭവം.
പഴയന്നൂർ സ്വദേശി ഷമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്. മിൽമ പാൽ കയറ്റിവന്ന ലോറിയാണ് ചായക്കടയിലേക്ക് ഇടിച്ചുകയറിയത്. കടയുടമ ശശിധരൻ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ടാങ്കർ ലോറി ഡ്രൈവറായായ ജോസഫ് റോഡരികിൽ നിർത്തി ചായക്കടയിൽ എത്തിയതായിരുന്നു. ഷെമീർ ചേലക്കര ഭാഗത്തുനിന്ന് സ്‌കൂട്ടറിൽ പഴയന്നൂരിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ചേലക്കര പൊലീസ് കേസെടുത്തു.









0 comments