ad
Deshabhimani

വാഹനാപകടം; കാനഡയിൽ ഇന്ത്യൻ വംശജനായ പൊലീസുകാരന് ദാരുണാന്ത്യം, അറസ്റ്റിലായ 18 കാരന്‍ രക്ഷപ്പെട്ടു

canada
വെബ് ഡെസ്ക്

Published on Jun 10, 2026, 03:57 PM | 1 min read

ഒട്ടോവ: കാനഡയിൽ വടക്കൻ ഒന്റോറയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വംശജനായ പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം.


ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസ് സേനയിലെ തരുൺ ബാലി (29) എന്ന പൊലീസുകാരനാണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 18 കാരനായ യുവാവിനെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ജെയിസംസ് ബേയ്ക്കരികിൽ അന്വേഷണത്തിന്റെ ഭാഗമായെത്തിയപ്പോഴാണ് തരുൺ ബാലിക്ക് പരിക്കേൽക്കുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


18 കാരനെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും മാനസികാരോ​ഗ്യം പരിശോധിക്കുന്നതിനായി ആശുപത്രിയിലെത്തിക്കുന്നതിനിടെ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home