ad
Deshabhimani

കാനഡയിൽ ഇന്ത്യൻ വംശജനെ വെടിവച്ചു കൊന്നു

chandan kumar
വെബ് ഡെസ്ക്

Published on Feb 10, 2026, 11:57 AM | 1 min read

ഒട്ടാവ: കര്‍ണാടകയിൽനിന്ന് കാനഡയിലേക്ക് കുടിയേറിയ യുവാവിനെ വെടിവച്ചുകൊന്നു. ബ്രാപ്റ്റണിൽ താമസിക്കുന്ന ഐടി ജീവനക്കാരനായ ചന്ദൻ കുമാര്‍ രാജ നന്ദകുമാര്‍ (37) കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് സംഭവം ടൊറന്റോയിലെ തിരക്കേറിയ ഷോപ്പിങ് കേന്ദ്രത്തിലെ പാര്‍ക്കിങ് സ്ഥലത്ത് വച്ചാണ് അജ്ഞാതൻ വെടിവച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അക്രമി രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം തുടങ്ങി.


ബംഗളൂരു റൂറൽ ജില്ലയിലെ ത്യമഗൊണ്ട്ലു സ്വദേശിയാണ് ചന്ദൻ കുമാർ. ഐടി പ്രൊഫഷണലായ ചന്ദൻ കഴിഞ്ഞ ഒമ്പത് വർഷമായി കാനഡയിൽ താമസിച്ചുവരികയായിരുന്നു. ത്യമഗൊണ്ട്ലു സ്വദേശിയും റിട്ട. അധ്യാപകനുമായ നന്ദകുമാറിന്റെയും ഷൈലജയുടെയും ഏക മകനാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home