ad
Deshabhimani

മസാജ് തെറാപ്പിയുടെ മറവിൽ 61 സ്ത്രീകളെ പീഡിപ്പിച്ചു; ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജന് 13 വർഷം തടവ്

sumit

സുമിത് സതീഷ് രസ്തോ​ഗി | image: India today

വെബ് ഡെസ്ക്

Published on May 17, 2026, 03:12 PM | 1 min read

സിഡ്നി : ഓസ്ട്രേലിയയിൽ മസാജ് തെറാപ്പിയുടെ മറവിൽ 61 സ്ത്രീകളെ പീഡിപ്പിച്ച ഇന്ത്യൻ വംശജന് 13 വർഷവും 10 മാസവും തടവ്. 39 കാരനായ സുമിത് സതീഷ് രസ്തോ​ഗിയാണ് ശിക്ഷയ്ക്ക് വിധേയനായത്.


അഡലെയ്ഡിൽ മസാജ് തെറാപ്പിസ്റ്റായ് ജോലി ചെയ്യുകയായിരുന്നു ഡൽഹി സ്വദേശിയായ സുമിത്. 2021 ഒക്ടോബർ മുതൽ 2022 ജൂലൈ വരെയുള്ള ഒൻപത് മാസങ്ങളിലായാണ് പീഡനങ്ങള്‍ നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മസാജ് സെന്ററിലെത്തിയ 61 സ്ത്രീകളെ പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നാണ് കേസ്. കോടതിയിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.


97 ഓളം കുറ്റകൃത്യങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. 2011ൽ അഡലെയ്ഡിലെത്തിയ സുമിത് ആവശ്യമായ യോ​ഗ്യതയില്ലാതെയാണ് മസാജ് സെന്റർ നടത്തിയിരുന്നതെന്നും അന്വേഷണത്തിൽ തെളി‍ഞ്ഞു. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ ഇന്ത്യയിലേക്ക് കടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home