ad
Deshabhimani

കാനഡയിൽ ഇന്ത്യൻ ബിസിനസുകാരൻ വെടിയേറ്റ് മരിച്ചു, തങ്ങൾ കൊലപ്പെടുത്തിയതെന്ന് ബിഷ്ണോയ് സംഘം

shahsi
വെബ് ഡെസ്ക്

Published on Oct 29, 2025, 12:39 PM | 1 min read

കൊളംബിയ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ഇന്ത്യൻ വംശജനായ ബിസിനസുകാരൻ വെടിയേറ്റ് മരിച്ചു. അബോട്ട്സ്ഫോർഡ് നഗരത്തിൽ വീടിനടുത്ത് വാഹനത്തിലാണ് ദർശൻ സിങ് സഹ്ഷി (68) യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.


"ഇത് ഒരു കരുതിക്കൂട്ടി ലക്ഷ്യം വച്ചുള്ള ആക്രമണമാണെ''ന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, അന്വേഷണം തുടരുകയാണ്. ലോറൻസ് ബിഷ്‌ണോയി സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോർട് ഉണ്ട്.


വെടിവയ്പ്പിൽ ഉൾപ്പെട്ട ഒരു വെള്ള ടൊയോട്ട കൊറോളയുടെ നിരീക്ഷണ ചിത്രം അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.


പഞ്ചാബിലെ ലുധിയാനയിൽ ജനിച്ചു വളർന്ന സഹ്ഷി അവിടെ കാനം ഇന്റർനാഷണൽ എന്ന പേരിൽ തുണിത്തര പുനരുപയോഗ കമ്പനി നടത്തുകയായിരുന്നു. കമ്പനിയുടെ പ്രസിഡന്റായിരുന്നിട്ടുണ്ട്. ഗുജറാത്തിൽ ഉൾപ്പെടെ 40 രാജ്യങ്ങളിലായി ശാഖകളുള്ള കമ്പനിയാണ്. 1991 ലാണ് ഇദ്ദേഹം കാനഡയിൽ എത്തുന്നത്.


ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഗോൾഡി ദില്ലൺ സോഷ്യൽ മീഡിയ പോസ്റ്റ് വഴിയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റത്. കൊള്ളയടിക്കാനുള്ള ആവശ്യം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും പറയുന്നു. സഹ്‌ഷി മയക്കുമരുന്ന് കടത്ത് ഓപ്പറേഷനിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സംഘം പണം ആവശ്യപ്പെട്ടെന്നും അദ്ദേഹം പണം നൽകാൻ വിസമ്മതിച്ചുവെന്നും അവരുടെ നമ്പർ പോലും ബ്ലോക്ക് ചെയ്‌തുവെന്നും പോസ്റ്റിൽ ആരോപിക്കുന്നു.  


കാനഡ സർക്കാർ അടുത്തിടെ ബിഷ്‌ണോയി സിൻഡിക്കേറ്റിനെ ഭീകര സംഘടനയായി പട്ടികപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ കാനഡയിലെ സറേയിലെ മൂന്ന് സ്ഥലങ്ങളിൽ സംഘം ഡ്രൈവ്-ബൈ വെടിവയ്പ്പ് നടത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home