ad
Deshabhimani

പഴനിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

vishnu

വിഷ്ണുകുമാർ

വെബ് ഡെസ്ക്

Published on Jul 09, 2026, 10:51 PM | 1 min read

ആലപ്പുഴ : പഴനിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു. പള്ളിപ്പാട് മഠത്തിൽ വിഷ്ണു ഭവനത്തിൽ വിഷ്ണുകുമാറാണ് (37) മരണപ്പെട്ടത്. ജൂലൈ അഞ്ചാം തീയതിയായിരുന്നു അപകടം സംഭവിച്ചത്.


പഴനിയിൽ വെൽഡറായി ജോലി ചെയ്തിരുന്ന വിഷ്ണു സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം നിയന്ത്രണം തെറ്റി അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം കോയമ്പത്തൂരിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.


തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. പരേതനായ ഹരികുമാറാണ് പിതാവ്. മാതാവ്: ഉഷാകുമാരി. പരേതയായ വിദ്യാനായരാണ്‌ സഹോദരി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home