നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും ക്യൂവിൽ നിർത്തി; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി കുഴഞ്ഞുവീണ് മരിച്ചു

Photo Credit:Social Media
തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സാ കിട്ടാതെ രോഗി മരിച്ചതായി പരാതി. ഡോക്ടറെ കാണാൻ ക്യൂ നിൽക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൂട്ടപ്പന സ്വദേശി രാജേഷ് കുമാർ (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് അപേക്ഷിച്ചിട്ടും, ഡോക്ടറെ കാണാൻ അനുവദിക്കാതെ ക്യൂവിൽ തന്നെ പിടിച്ചുനിർത്തുകയായിരുന്നുവെന്ന് ഇവർ ആരോപിക്കുന്നു.
രാജേഷ് കുമാറിന്റെ മരണത്തിന് പിന്നാലെ ആശുപത്രിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു. ചികിത്സാ നിഷേധത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും പൊതു പ്രവർത്തകരും ആശുപത്രിക്ക് മുന്നിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.










0 comments