ഇസ്രയേൽ വ്യോമാക്രമണം: ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം, ഹെൽപ്പ് ലൈൻ നമ്പർ നൽകി ഇന്ത്യൻ എംബസി

ടെഹ്‌റാൻ: ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരർക്കും ജാഗ്രതാ നിർദേശം. ഇറാനിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചതിനെത്തുടർന്ന് ജാഗ്രത പാലിക്കാനും അനാവശ്യ നീക്കങ്ങൾ ഒഴിവാക്കാനും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും ഇറാനിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാരോട് നിർദ്ദേശിച്ചു. "എംബസിയെ അടിയന്തരമായി ബന്ധപ്പെടേണ്ട നമ്പർ: +98 9128109115; +98 9128109109," ഇന്ത്യൻ എംബസി വെള്ളിയാഴ്ച എക്‌സിൽ പോസ്റ്റ് ചെയ്തു.
ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കണമെന്നും അനാവശ്യ നീക്കങ്ങൾ ഒഴിവാക്കണമെന്നും എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരണമെന്നും പ്രാദേശിക അധികാരികൾ നിർദ്ദേശിക്കുന്ന സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും എംബസി പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ ഇറാനെ ഇസ്രയേൽ ആക്രമിച്ചു. ഇറാന്റെ ആണവ, മിസൈൽ, സൈനിക സമുച്ചയത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് ഇറാൻ പ്രതികരിച്ചിരുന്നു.
0 comments