print edition ഇന്ത്യയുമായുള്ള വ്യാപാര ചർച്ച കടുപ്പം; യുഎസ്

വാഷിങ്‌ടൺ: ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ കടുപ്പമേറിയതാണെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ. ഉഭയകക്ഷി വ്യാപാര കരാറിൽ ഇന്ത്യൻ പ്രതിനിധി സംഘം യുഎസിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് പരാമർശം. ഇന്ത്യ എളുപ്പത്തിൽ വഴങ്ങുന്നവരല്ലെന്നും ദീർഘകാലമായി തങ്ങളുടെ കാർഷിക വിപണിയെ ഇന്ത്യ ശക്തമായി സംരക്ഷിച്ചു വരികയാണെന്നും ജാമിസൺ ഗ്രീർ യുഎസ് കോൺഗ്രസ് സമിതിക്ക് മുൻപാകെ വ്യക്തമാക്കി.
വാണിജ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ദർപ്പൺ ജെയിനിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘമാണ് മൂന്ന് ദിവസം നീണ്ട ചർച്ചകൾ നടത്തിയത്. കാർഷിക ഉൽപ്പന്നങ്ങൾ, കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന ഡിഡിജിഎസ് (ഉയർന്ന പ്രോട്ടീൻ അടങ്ങിയ കാലിത്തീറ്റ), എത്തനോൾ തുടങ്ങിയവയുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയിൽ പ്രധാനമായും ഉയർന്നു വന്നു.
ഫെബ്രുവരി ആദ്യവാരം പ്രഖ്യാപിച്ച വ്യാപാര കരാർ പ്രകാരം 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം അൻപതിനായിരം കോടി ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം.










0 comments