print edition മാധ്യമ സ്വാതന്ത്ര്യം: ഇന്ത്യ 157–ാമത്

ന്യൂയോർക്ക്: മാധ്യമസ്വാതന്ത്ര്യം കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും മോശം നിലയിലെത്തിയതായി റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തുവിട്ട ലോക മാധ്യമസ്വാതന്ത്ര്യ സൂചിക വ്യക്തമാക്കുന്നു. 180 രാജ്യങ്ങളിലെ മാധ്യമപ്രവർത്തന സാഹചര്യങ്ങൾ വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ പകുതിയിലധികം രാജ്യങ്ങളിലും മാധ്യമസ്വാതന്ത്ര്യം അതീവ ഗുരുതര അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ, ഈജിപ്ത്, തുർക്കിയ ഉൾപ്പെടെ 60 ശതമാനത്തിലധികം രാജ്യങ്ങളും മാധ്യമപ്രവർത്തനത്തെ ക്രിമിനൽ കുറ്റമാക്കുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സൂചികയിൽ ഇന്ത്യ 157–-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 151–ാംസ്ഥാനത്തായിരുന്നു.
മികച്ച നിലയിൽ ഒന്നാംസ്ഥാനത്ത് നോർവേയാണ്. എറിത്രിയ ഏറ്റവും ഒടുവിൽ 180–ാം സ്ഥാനത്ത്. ഇസ്രയേൽ 116–-ാം സ്ഥാനത്താണ്. അമേരിക്ക 64-–ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നേരെയുള്ള ആക്രമണങ്ങൾ വർധിച്ചു. ഏറ്റവും അപകടകരമായ മേഖലകൾ കിഴക്കൻ യൂറോപ്പും പശ്ചിമേഷ്യയുമാണ്. 2023 ഒക്ടോബറിന് ശേഷം ഗാസയിൽ മാത്രം ഇസ്രയേൽ സൈന്യം ഇരുന്നൂറിലധികം മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറഞ്ഞു.










0 comments