print edition ഇന്ത്യയുമായി ബന്ധം പുനഃസ്ഥാപിക്കാൻ ബംഗ്ലാദേശ്

ധാക്ക
ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ തയ്യാറെന്ന് ബംഗ്ലാദേശ്. ബംഗ്ലാദേശ് നാഷണലിസ്‌റ്റ് പാർടി(ബിഎൻപി) ചെയർമാൻ താരിഖ് റഹ്‌മാന്റെ ഉപദേഷ്‌ടാവ് ഹുമയൂൺ കബീർ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ബംഗ്ലാദേശിന്റെ പരമാധികാരം ചോദ്യം ചെയ്യുന്ന തരത്തിൽ ഇന്ത്യയിൽനിന്ന് ഒരു പ്രവൃത്തിയും ഉണ്ടാകില്ലെന്ന് ഉറപ്പു ലഭിച്ചാൽ സാധാരണ നിലയിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാമെന്നാണ് ഹുമയൂൺ പറഞ്ഞത്. ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്താൻ മുൻ പ്രധാനമന്ത്രി ഹസീനയ്ക്കും അവാമി ലീഗിനും ഇന്ത്യയിൽ അവസരം നൽകരുത്. അങ്ങനെയെങ്കിൽ ഇരുരാജ്യങ്ങളുടെയും ക്ഷേമത്തിനായി യോജിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മന്ത്രിസഭ നാളെ ചുമതലയേൽക്കും
ബിഎൻപിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ചൊവ്വാഴ്ച ചുമതലയേൽക്കും. ദേശീയ പാർലിമെന്റ് മന്ദിരത്തിലെ സൗത്ത് പ്ലാസയിലാണ് ചടങ്ങുകൾ. ബിഎൻപി ചെയർമാൻ താരിഖ് റഹ്‌മാൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. സ്‌പീക്കറുടെയും ഡെപ്യൂട്ടീ സ്‌പീക്കറുടെയും അഭാവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എഎംഎം നസീർ ഉദ്ദിന്റെ നേതൃത്വത്തിൽ എംപിമാർ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേൽക്കും.










0 comments