ad
Deshabhimani

ഹമാസ് ധനകാര്യ മേധാവിയെ വധിച്ചെന്ന അവകാശവാദവുമായി ഇസ്രയേൽ

Benjamin Netanyahu
വെബ് ഡെസ്ക്

Published on Sep 23, 2026, 05:16 PM | 1 min read

ടെൽഅവീവ്: ഹമാസ് ധനകാര്യ മേധാവിയെ വധിച്ചെന്ന അവകാശവാദവുമായി ഇസ്രയേൽ. തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിൽ, ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ ധനകാര്യ വകുപ്പ് മേധാവി മുഹമ്മദ് അബു അൽവാൻ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.


ഇസ്രായേൽ പ്രതിരോധ സേനയും ഇസ്രയേൽ സെക്യൂരിറ്റി ഏജൻസിയും സംയുക്തമായി നടത്തിയ കൃത്യമായ സൈനിക നീക്കത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.


ഹമാസിന്റെ നേതൃത്വത്തിനും അവരുടെ സാമ്പത്തിക ശൃംഖലകൾക്കും എതിരെയുള്ള നടപടികൾ, ഗാസയിൽ നിന്ന് സംഘടന പൂർണമായി ഇല്ലാതാകുന്നതുവരെ തുടരുമെന്ന് ഇസ്രയേൽ നേതൃത്വം വ്യക്തമാക്കി. ഹമാസ് കമാൻഡർമാരെ വേട്ടയാടുന്നതും, അവരുടെ ഫണ്ടിംഗ് സ്രോതസ്സുകളെ ലക്ഷ്യമിടുന്നതും, ഭീകര അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതും അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി.


അതേസമയം നിലവിലുള്ള വെടിനിർത്തൽ കരാർ ലംഘിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്നും, ഇതിൽ ഇടപെട്ട് ഇസ്രയേലിന് മേൽ സമ്മർദം ചെലുത്തണമെന്നു ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ, മധ്യസ്ഥ രാജ്യങ്ങൾ എന്നിവരോട് ഹമാസ് ആവശ്യപ്പെട്ടു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home