ad
Deshabhimani

കനത്ത മഴയില്‍ ചാര്‍മിനാറിന്‍റെ ഒരു ഭാഗം തകർന്നു വീണു

charminar
വെബ് ഡെസ്ക്

Published on Sep 23, 2026, 05:30 PM | 1 min read

ഹൈദരാബാദ് : ഹൈദരാബാദിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ചരിത്രപ്രസിദ്ധമായ ചാർമിനാറിന്റെ ഒരു ഭാ​ഗം തകർന്നു. ​ന​ഗരത്തിലെ ഓൾഡ് സിറ്റിയിൽ തിങ്കളാഴ്ച പെയ്ത കനത്ത മഴയിലാണ് ചാർമിനാറിന്റെ ഒരു ഭാ​ഗം അടർന്നുവീണത്.


ലാഡ് ബസാറിന് അഭിമുഖമായുള്ള ഭാ​ഗത്തെ വെള്ള സിമന്റ് പ്ലാസ്റ്ററാണ് അടർന്നുവീണത്. 37 മില്ലിമീറ്റർ മഴയാണ് ഹൈദരാബാദിൽ പെയ്തത്. സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉടൻ സ്ഥലത്തെത്തുകയും റോഡിലേക്ക് വീണ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. അതേസമയം, അപകടത്തിൽ ആർക്കും പരിക്കുകളില്ല. തകർന്നുവീണ ഭാ​ഗത്തെ പുറംഭാ​ഗത്ത് നേരത്തെ തന്നെ ബലക്ഷയം ഉണ്ടായിരുന്നതിനാൽ അറ്റകുറ്റപ്പണികൾക്കായി ടെൻഡർ ക്ഷണിച്ചിരുന്നുവെന്ന് അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home