ad
Deshabhimani

മാസ് ആക്ഷൻ റോളില്‍ രശ്മിക; 'മൈസ' ട്രെയിലർ പുറത്ത്

mysa
വെബ് ഡെസ്ക്

Published on Sep 23, 2026, 04:54 PM | 1 min read

ന്യൂഡല്‍ഹി : രശ്മിക മന്ദാന മാസ് ആക്ഷൻ റോളിലെത്തുന്ന മൈസയുടെ ട്രെയിലർ പുറത്ത്. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.


രശ്മികയുടെ കരിയറിൽ ഇന്നുവരെ ചെയ്യാത്ത വ്യത്യസ്തമായ കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മാസ് ആക്ഷൻ റോളിലാണ് ചിത്രത്തിൽ രശ്മിക എത്തുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചനകൾ. "ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ" എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.
നവംബർ 27 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഫസ്റ്റ് ലുക്ക് ഏറെ ട്രെൻഡിങ് ആയി മാറിയിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home