ad
Deshabhimani

ഏകപക്ഷീയ തീരുമാനങ്ങൾ; ഗ്യാനേഷ് കുമാർ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി തുടരാൻ യോ​ഗ്യനല്ല; എം എ ബേബി

M A  Baby

ഗ്യാനേഷ് കുമാർ, എം എ ബേബി

വെബ് ഡെസ്ക്

Published on Sep 23, 2026, 04:52 PM | 2 min read

ന്യൂഡൽഹി: ഏകപക്ഷീയമായി തീരുമാനങ്ങൾ കൈകൊള്ളുന്ന ​ഗ്യാനേഷ് കുമാർ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ആയി തുടരാൻ യോ​ഗ്യനല്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. കമീഷനിലെ മൂന്ന് പേരും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടായാൽ അത് ചർച്ച ചെയ്തു പരിഹരിക്കേണ്ടതാണ്. എന്നാൽ ഭൂരിപക്ഷ അഭിപ്രായം മാനിക്കാതെ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനം കൈക്കൊള്ളുന്നുവെന്നും തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വസ്ത ചോദ്യം ചെയ്യപ്പെടുന്നുവെന്നും എം എ ബേബി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


തെരഞ്ഞെടുപ്പ് പട്ടിക പരിഷ്കരണവും എസ്ഐആർ നടപടിക്രമവുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളിൽ മൂന്ന് തെരഞ്ഞെടുപ്പ് കമീഷണർമാരിൽ രണ്ടുപേരാണ് എതിർപ്പ് അറിയിച്ചത്. നിയമപ്രകാരം മൂന്നു പേർക്കും തുല്യ അധികാരം നിലനിൽക്കെ അഭിപ്രായവ്യത്യാസം വന്നാൽ അത് ഭൂരിപക്ഷ തീരുമാനങ്ങളിലൂടെയോ ഏകകണ്ഠമായോ പരിഹരിക്കേണ്ടതാണ്. എന്നാൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായ ഗ്യാനേഷ് കുമാർ ചട്ടം പാലിക്കാതെ ഭിന്നസ്വരങ്ങളെ മറികടന്ന് സ്വന്തം നിലപാടുകൾ അടിച്ചേൽപ്പിക്കുന്നു.


എസ്ഐആർ പ്രക്രിയയെ കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നതാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. എസ്ഐആറിൽ പ്രമുഖരെ പോലും ഒഴിവാക്കുന്ന സാഹചര്യം ഉണ്ടായി. സുതാര്യമായ തെരഞ്ഞെടുപ്പ് നടക്കുന്നതിൽ വിശ്വാസം നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കുന്ന സമതിയുടെ കാര്യത്തിൽ സുപ്രിം കോടതി നിർദേശം അട്ടിമറിച്ചത് മോദി സർക്കാർ ആണ്. അത് പുനഃസ്ഥപിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് ചർച്ച ചെയ്യണമെന്നും എം എ ബേബി പറഞ്ഞു.


കോടതികൾ സംഘപരിവാറിൻ്റെ, ഭരണ പക്ഷത്തിൻ്റെ താൽപര്യങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടാകുന്നില്ല എന്നത് ഗുരുതരം ആണ്. എന്നാൽ അത്തരത്തിൽ അല്ലാത്ത കോടതികളും ഉണ്ട്. ഇ ഡി ക്കെതിരായ സോണിയ ഗാന്ധിയുടെയും, രാഹുൽ ഗാന്ധിയുടെയും സത്യവാങ്മൂലം വി ഡി സതീശനെയും, രമേശ് ചെന്നിത്തലയെയും ഇവിടെ വരുത്തി വായിപ്പിച്ചാൽ നന്നായിരിക്കും. കേരളത്തിലും എസ്ഐആറിൽ സംശയാസ്പദമായ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന ആശങ്കയുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു. എസ്ഐആർ ഉടൻ നിർത്തിവെയ്ക്കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.


തെരഞ്ഞെടുപ്പ് കമീഷന്റെ അഖണ്ഡതയും ജനാധിപത്യപരമായ പ്രവർത്തനവും പുനഃസ്ഥാപിക്കണം. തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനായി നിലവിലുള്ള നിയമം റദ്ദാക്കി പുതിയ നിയമം കൊണ്ടുവരണം. തെരഞ്ഞെടുപ്പ് കമീഷണർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയിൽ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്നിവർ ഉൾപ്പെടണമെന്ന സുപ്രീംകോടതി മാർഗനിർദേശങ്ങൾ അംഗീകരിച്ചുകൊണ്ടായിരിക്കണം പുതിയ നിയമം കൊണ്ടുവരേണ്ടതെന്നും അദേഹം പറഞ്ഞു.



Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home