ad
Deshabhimani

തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം;ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയ നിയമത്തിൽ സുപ്രീം കോടതിയിൽ ഭിന്നവിധി

sc
വെബ് ഡെസ്ക്

Published on Sep 23, 2026, 04:36 PM | 2 min read

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിനുള്ള പാനലിൽ നിന്നും ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന് എതിരായ കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്നതിൽ സുപ്രീം കോടതിയിൽ ഭിന്നവിധി. ചീഫ് ഇലക്ഷൻ കമ്മീഷണര്‍, ഇലക്ഷൻ കമ്മീഷണര്‍മാര്‍ എന്നിവരുടെ നിയമനത്തിനുള്ള സമതിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയ 2023 ലെ വിവാദമായ കേന്ദ്ര നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികൾ വിശാല ഭരണഘടനാ ബെഞ്ചിന് വിടണമോ എന്ന കേസുകളാണ് കോടതി പരഗിണിച്ചത്.


ജസ്റ്റീസ് ദീപങ്കർ ദത്ത,ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവ‍ര്‍ ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ചാണ് കേസ് കേട്ടത്. വിഷയം അഞ്ചംഗ ഭരണഘടനാ ‍ബെ‍ഞ്ചിന് വിടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം ജസ്റ്റീസ് ദീപങ്കര്‍ ദത്ത തള്ളി. നിലവിലുള്ള ‍ബെഞ്ചിന് തന്നെ തീരുമാനം എടുക്കാവുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിധി. എന്നാൽ ഹര്‍ജികളിൽ ഭരണഘടനാപരമായ പ്രധാന വിഷയങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ കേസ് അഞ്ചംഗ ബെഞ്ചിന് കൈമാറണമെന്ന് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ വിധിച്ചു.


ചീഫ് ജസ്റ്റീസ് പരിശോധിക്കും


നിലപാടുകളിൽ വിയോജിപ്പ് ഉയര്‍ന്നതോടെ കേസ് തുടര്‍ നടപടികൾക്കായി സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സൂര്യ കാന്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാൻ ഇരുവരും സമ്മതിച്ചു. ഇതോടൊപ്പം ഭരണഘടനാപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് ഒരു അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിന്റെ സാധ്യത പരിശോധിക്കാനും ബെഞ്ച് ചീഫ് ജസ്റ്റീസിനോട് അഭ്യര്‍ഥിച്ചു.


തെര‍ഞ്ഞെടുപ്പിലെ ഇടപെടലുകളും

കേന്ദ്ര സര്‍ക്കാരിന്റെ ഭേദഗതിയും


തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണാധികാരവും സുതാര്യതയും സംരക്ഷിക്കുന്നതിനായി,പ്രധാനമന്ത്രി,ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്,സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയുടെ ശുപാർശ പ്രകാരമായിരിക്കണം രാഷ്ട്രപതി സി ഇ സി ഇ സി എന്നിവരെ നിയമിക്കേണ്ടതെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി മറികടക്കാൻ കേന്ദ്ര സര്‍ക്കാര്‍ നിയമഭദഗതി കൊണ്ടുവരികയായിരുന്നു.


2023-ലെ പുതിയ നിയമം


സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ കൊണ്ടു വന്ന'ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് ആക്ട്, 2023' പ്രകാരം തെരഞ്ഞെടുപ്പിനുള്ള സമിതിയിൽ നിന്നും ചീഫ് ജസ്റ്റിസിനെ തന്ത്രപൂര്‍വം ഒഴിവാക്കി. പകരം പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തി സമിതിയുടെ ഘടന തന്നെ ഭരണാനുകൂല സംവിധാനമാക്കി മാറ്റി തീര്‍ത്തു.


Related News

അധികാര കേന്ദ്രീകരണവും അട്ടിമറിയും ലക്ഷ്യമാക്കപ്പെട്ട ഈ നിയമ പരിഷ്കരണം വലിയ വിവാദങ്ങൾക്കും ചര്‍ച്ചകൾക്കും തുടക്കമിട്ടു. ഭരണഘടനയുടെയും ജനാധിപത്യ സംവിധാനങ്ങളുടെയും അടിസ്ഥാന ഘടനയെ തന്നെ അധികാര കേന്ദ്രീകരണത്തിന്റെ ഭാഗമായി തകര്‍ക്കുന്ന നിലപാടിനെതിരെ വിവിധ സംഘടനകളും വ്യക്തികളും കോടിതിയെ സമീപിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home