യുദ്ധ കണക്കുകള്‍ കോൺഗ്രസിൽ; ഇറാനെതിരായ സൈനിക നീക്കത്തിന് ചെലവായത് 48.3 ബില്യൺ ഡോളര്‍, ഒഴിയാനാവാതെ ട്രംപ്

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധ നടപടികള്‍ക്കായി അമേരിക്ക ഇതുവരെ ചെലവഴിച്ചത് 48.3 ബില്യൺ ഡോളര്‍. നവബര്‍ 13 വരെയുള്ള കണക്കുകളാണ് ബജറ്റ് ഉദ്യോഗസ്ഥൻ ആർതർ മില്ലർ പരസ്യപ്പെടുത്തിയത്. സൈനിക നീക്കങ്ങള്‍ക്കും ആയുധങ്ങളും ഉപകരണങ്ങളും മാറ്റി സ്ഥാപിക്കുന്നതിലും ചെലവഴിച്ച തുകയാണിത്. ഇറാന്റെ ആക്രമണത്തിൽ സൈനിക ക്യാമ്പുകള്‍ക്ക് ഉണ്ടായ നാശനഷ്ട കണക്ക് ഇതിൽ ഉള്‍പ്പെടുന്നില്ല. അവ കൂടി പരസ്യപ്പെടുത്തണമെന്ന് ഡെമോക്രാറ്റ് പക്ഷത്തെ സെനറ്റര്‍മാർ ആവശ്യപ്പെട്ടു.
ഇറാന്റെ ആക്രമണങ്ങളിൽ വിമാന ഹാംഗറുകൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, വെയർഹൗസുകൾ, സൈനികർ താമസിക്കുന്ന കെട്ടിടങ്ങൾ എന്നിവയ്ക്ക് കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടമുണ്ടായതായി അസോസിയേറ്റഡ് പ്രസ് നടത്തിയ വിശകലനത്തിൽ കണ്ടെത്തിയിരുന്നു. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് പുറത്തുവിടണമെന്ന് ഡെമോക്രാറ്റുകൾ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്.
ട്രംപ് ഭരണകൂടം 1.5 ട്രില്യൺ ഡോളറിന്റെ പ്രതിരോധ ബജറ്റ് പാസാക്കാൻ കോൺഗ്രസിനോട് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, യുദ്ധച്ചെലവുകൾ വലിയ രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്. ജനപ്രീതിയില്ലാത്ത ഈ യുദ്ധവും അത് സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങളും ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയേൽപ്പിച്ചിരുന്നു. ജനുവരിയിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശേഷിക്കുന്ന ഭരണകാലയളവിൽ യുദ്ധച്ചെലവുകളെച്ചൊല്ലിയുള്ള സാമ്പത്തിക തർക്കങ്ങൾ കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.








0 comments