അറ്റകുറ്റപ്പണി പരിശോധിക്കാൻ കയറി; വീടിന് മുകളിൽനിന്ന് വീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

പ്രതീകാത്മകചിത്രം
നിലമ്പൂർ : വാടകയ്ക്ക് നൽകിയ വീട്ടിൽ നടന്നുവരുന്ന അറ്റകുറ്റപ്പണികൾ പരിശോധിക്കാൻ മുകൾ നിലയിൽ കയറിയ സ്ത്രീ കാൽ വഴുതി വീണ് മരിച്ചു. നിലമ്പൂർ മുക്കട്ട സ്വദേശി ഏലിയാമ്മ വർഗീസാണ് മരിച്ചത്. വീടിന് മുകളിൽ കയറിയതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ തൊഴിലാളികൾ ഉടൻ നിലമ്പൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം നിലമ്പൂർ ഗവ. ആശുപത്രിയിൽ.








0 comments