അദാനിക്കെതിരെ നടപടിയില്ല; കേസുകൾ ഒന്നര കോടിക്ക് ഒത്തുതീർപ്പാക്കി സെബി

ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ അഞ്ച് കമ്പനികൾക്കെതിരെയുള്ള നടപടികൾ അവസാനിപ്പിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). അഞ്ച് കമ്പനികളും കൂടി ചേർന്ന് ഒന്നര കൂടി രൂപ ഒത്തുതീർപ്പിനായി നൽകിയതിനെ തുടർന്നാണ് നടപടി.
അദാനി എന്റർപ്രൈസസ് 76.05 ലക്ഷം, അദാനി ഗ്രീൻ എനർജി 45.50 ലക്ഷം, അദാനി ടോട്ടൽ ഗ്യാസ്, എഡബ്ല്യുഎൽ അഗ്രി ബിസിനസ്, അദാനി എനർജി സൊല്യൂഷൻസ് എന്നിവർ 9.75 ലക്ഷം വീതം എന്നിങ്ങനെ നൽകിയാണ് നടപടികൾ ഒത്തുതീർപ്പാക്കിയത്.
2023 ലെ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സെബി അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികൾക്ക് നേരെ നടപടിയെടുക്കാനുള്ള തീരുമാനത്തിലെത്തിയത്. സെബിയുടെ നടപടികൾ നേരിടുന്ന കമ്പനികളായതിനാൽ ഇവരുടെ ഓഹരികളും ഇടിഞ്ഞിരിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് പണം വാങ്ങിയുള്ള ഒത്തുതീർപ്പ് എന്ന അസാധാരണ നടപടിയിലേക്ക് സെബി കടന്നത്. ഇതിനെതിരെ വ്യാപക വിമർശനമാണ് ഇതിനോടകം തന്നെ ഉയർന്നിരിക്കുന്നത്. അദാനി ഗ്രൂപ്പിന് വേണ്ടി സെബി ചട്ടങ്ങളും നിയമങ്ങളും ആവശ്യാനുസരണം തിരുത്തുകയാണെന്നും വിമർശനമുണ്ട്.









0 comments