ad
Deshabhimani

മുഖ്യമന്ത്രിയുടേത് കോൺ​ഗ്രസുകാരെ പോലും ഞെട്ടിക്കുന്ന ജനാധിപത്യവിരുദ്ധ പ്രതികരണം: ജോൺ ബ്രിട്ടാസ്

john britas
വെബ് ഡെസ്ക്

Published on Sep 23, 2026, 04:36 PM | 1 min read

തിരുവനന്തപുരം : മലപ്പുറത്തേക്കുള്ള ചാർട്ടേഡ് വിമാനത്തിന്റെ സ്പോൺസറെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ മറുപടിയെ വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപി. കോൺ​ഗ്രസുകാരെ പോലും നടുക്കുന്ന പ്രതികരണമാണ് വി ഡി സതീശൻ നടത്തിയതെന്ന് ജോൺ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.


സ്വകാര്യവ്യക്തികളുടെ സ്പോൺസർഷിപ്പിൽ സഞ്ചരിച്ചിട്ടുണ്ടെന്നും ഇനിയും സഞ്ചരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജനാധിപത്യത്തിൽ തനിക്ക് വിശ്വാസമില്ലെന്ന് തുറന്നുസമ്മതിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് ബ്രിട്ടാസ് പറഞ്ഞു. ജനാധിപത്യ സംവിധാനത്തിലൂടെ ജനങ്ങൾ തെരഞ്ഞെടുത്ത ഭരണാധികാരി ആരുടെ സൗജന്യമാണ് കൈപ്പറ്റുന്നതെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. വിഡി സതീശൻ യാത്ര ചെയ്യുന്ന വിമാനത്തിന്റെ ബിൽ ആരാണ് നൽകുന്നത്? അങ്ങനെ കൊടുക്കുന്നുണ്ടെങ്കിൽ അവർക്ക് വേണ്ടി എന്താണ് മുഖ്യമന്ത്രി ചെയ്ത് കൊടുത്തതെന്ന് അറിയാൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ബ്രിട്ടാസ് പറഞ്ഞു.


ഏതെങ്കിലുമൊരു കോൺ​ഗ്രസ് നേതാവ് മുഖ്യമന്ത്രി പറഞ്ഞതിനോട് യോജിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. മുഖ്യമന്ത്രിയുടെ രണ്ട് വിവാദയാത്രകയ്ക്ക് പിന്നിൽ രണ്ട് ​ഗ്രൂപ്പുകളുണ്ടെന്നത് വ്യക്തമായതാണ്. അദാനി ​ഗ്രൂപ്പുമായുള്ള ബന്ധത്തെക്കുറിച്ച് സതീശൻ അത് നിഷേധിച്ചിട്ടില്ല. കേരളത്തിൽ അദാനിക്ക് വ്യക്തമായ വ്യവസായ താൽപര്യമുള്ളപ്പോൾ ഇത്തരം യാത്രകളെക്കുറിച്ചുള്ള വിവരങ്ങൾ എങ്ങനെയാണ് മറച്ചുവെക്കാൻ കഴിയുക. കേളചന്ദ്ര ​ഗ്രൂപ്പുമായാണ് രണ്ടാമത്തെ യാത്ര.


2013 ൽ യുപിഎ സർക്കാർ പുതുക്കിയിറക്കിയ മന്ത്രിമാർക്കുള്ള പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ് സതീശന്റെ വിമാനയാത്ര. മന്ത്രമാർ ആരുടെ പക്കൽ നിന്നും സൗജന്യം പറ്റാൻ പാടില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് വെളിപ്പെടുത്തണമെന്ന പെരുമാറ്റച്ചട്ടമാണ് ലംഘിച്ചിരിക്കുന്നത്, ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home