വിസ റദ്ദാക്കുന്നു: അമേരിക്കയിലുള്ള വിദേശ വിദ്യാർഥികൾക്ക് നാട്ടിലേക്ക് മടങ്ങാൻ മെയിൽ സന്ദേശം

വാഷിങ്ടൺ : അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യക്കാരടക്കമുള്ള നൂറുകണക്കിന് വിദേശ വിദ്യാർഥികൾക്ക് വിസ റദ്ദാക്കുന്നുവെന്ന് കാണിച്ച് ഇ- മെയിൽ സന്ദേശം ലഭിക്കുന്നതായി റിപ്പോർട്ട്. വിദേശ വിദ്യാർഥികൾക്ക് അനുവദിക്കുന്ന എഫ്-1 വിസ റദ്ദാക്കിയതായും എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്നും പറഞ്ഞുകൊണ്ടാണ് മെയിൽ സന്ദേശമെത്തിയത്.
യുഎസിൽ വിവിധ ക്യാമ്പസുകളിൽ പ്രതിഷേധം നടത്തിയിട്ടുള്ള വിദ്യാർഥികൾക്കാണ് മെയിൽ ലഭിച്ചതെന്നാണ് വിവരം. സോഷ്യൽ മീഡിയയിൽ പ്രതികരണം നടത്തിയ വിദ്യാർഥികൾക്കും മെയിൽ ലഭിച്ചിട്ടുണ്ട്. മുമ്പ് ക്യാമ്പസുകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയ വിദ്യാർഥികൾക്കെതിരെ സർവകലാശാലകൾ നടപടിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാർഥികളോട് നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടത്. മടങ്ങാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഇ മെയിൽ ലഭിച്ചിട്ടുണ്ട്.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പേരിലാണ് മെയിൽ ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. 1.1 മില്യൺ വിദേശ വിദ്യാർഥികളാണ് യുഎസിൽ പഠിക്കുന്നത്. ഇതിൽ 3.31 ലക്ഷം പേർ ഇന്ത്യൻ വിദ്യാർഥികളാണ്.









0 comments