Deshabhimani

ഫ്ലൈദുബായ് അപകടം: സുരക്ഷയ്ക്കിടയിലും കോക്പിറ്റിൽ മൂർച്ചയുള്ള ആയുധം എങ്ങനെയെത്തി? സാധ്യതകൾ

flydubaഗ
വെബ് ഡെസ്ക്

Published on Oct 02, 2026, 12:53 PM | 2 min read

ടെൽ അവീവ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനം അപകടത്തിൽപ്പെട്ടപ്പോഴുണ്ടായ പൊതുവായ സംശയമാണ്, എങ്ങനെയാണ് ആയുധവുമായി പൈലറ്റ് വിമാനത്തിനുള്ളിൽ കടന്നതെന്ന്. എയർപോർട്ടിലും വിമാനത്തിനുള്ളിലും കർശന പരിശോധനകൾക്ക് ശേഷമാണ് യാത്രക്കാരുൾപ്പെടെയുള്ളവർക്ക് പ്രവേശനം. പരിശോനകൾക്കിടെ മൂർച്ചയുള്ള ആയുധങ്ങളും ഉപകരണങ്ങളും അധികൃതർ പിടിച്ചുവയ്ക്കാറുമുണ്ട്. പിന്നെങ്ങനെയാണ് ഇത്തരത്തിൽ ഒരു ആയുധം കോക്പിറ്റിൽ എത്തിയതെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.


പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, കോക്പിറ്റിൽ സൂക്ഷിച്ചിരുന്ന 'ക്രാഷ് ആക്സ്' ഉപയോഗിച്ചാണ് സഹപൈലറ്റ് ആക്രമണം നടത്തിയത്.

അന്താരാഷ്ട്ര വ്യോമയാന നിയമങ്ങൾ അനുസരിച്ച് എല്ലാ വാണിജ്യ വിമാനങ്ങളിലും അടിയന്തര ഘട്ടങ്ങളിൽ (ഉദാഹരണത്തിന് അപകടത്തിന് ശേഷം വാതിലുകളോ കവാടങ്ങളോ തകർത്ത് പുറത്തുകടക്കാൻ) ഉപയോഗിക്കുന്നതിനായി ഒരു 'ക്രാഷ് ആക്സ്' നിർബന്ധമായും ഉണ്ടായിരിക്കണം.


മുൻപ് ഇത്തരം ആയുധങ്ങൾ വിമാനത്തിലെ പ്രധാന കാബിനുകളിലാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ 2001ലെ 9/11 ഭീകരാക്രമണത്തിന് ശേഷം സുരക്ഷ മുൻനിർത്തി ഇവ കോക്പിറ്റിനുള്ളിൽ പൈലറ്റുമാർക്ക് എളുപ്പത്തിൽ കൈയെത്താവുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഇത്തരത്തിൽ വിമാനത്തിൽ സൂക്ഷിച്ചിരുന്ന ആയുധമുപയോ​ഗിച്ചാണ് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഒമാൻ പൗരനായ സഹ-പൈലറ്റ് ആക്രമിച്ചത്.


ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന യാത്രാവിമാനത്തിന്റെ കോക്പിറ്റിൽ ഒമാൻ സ്വദേശിയായ പൈലറ്റ്‌ നടത്തിയ അതിക്രമം ഇന്ത്യക്കാരനായ സഹ പൈലറ്റ്‌ ക്യാപ്‌റ്റൻ സ്‌മിത്‌ മച്ഛാർ ചെറുത്തതോടെയാണ്‌ 27 കുട്ടികളടക്കം 174 യാത്രികരുള്ള വിമാനം വൻ ദുരന്തത്തിൽനിന്ന്‌ രക്ഷപ്പെട്ടത്‌.


മിനിറ്റുകൾക്കുള്ളിൽ വിമാനം 17,000 അടി കുത്തനെ താഴേക്ക് പതിച്ചത് 27കുട്ടികൾ അടക്കമുള്ള യാത്രികരെ പരിഭ്രാന്തരാക്കി. എങ്കിലും പലരും അക്രമിയെ കീഴ്പ്പെടുത്താൻ വിമാന ജീവനക്കാർക്ക് ഒപ്പം നിന്നു. സഹപൈലറ്റിനെ കുത്തിയ പൈലറ്റിനെ സൗദി സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഇസ്രായേലിലെ ബെൻ ഗുറിയോൺ എയർപോർട്ടിലേക്ക് പോവുകയായിരുന്ന ബോയിംഗ് 737 വിമാനം, പുറപ്പെട്ട് ഏകദേശം ഒന്നര മണിക്കൂറിന് ശേഷം ജോർദാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കവെ പെട്ടെന്ന് താഴുകയും ദിശ മാറ്റുകയുമായിരുന്നു. ഫ്‌ളൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം ചുരുങ്ങിയ സമയത്തിനുള്ളിൽ വിമാനം 17,000 അടിയോളം താഴേക്ക് പതിച്ചു.


വിമാനം അന്തരീക്ഷത്തിൽ കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങിയതോടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനും ക്രൂ അംഗങ്ങളും കോക്പിറ്റിലേക്ക് ഇരച്ചുകയറുകയും അക്രമിയായ പൈലറ്റിനെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. തുടർന്ന് മറ്റ് ജീവനക്കാർ ചേർന്ന് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു. തബൂക്ക് എയർപോർട്ട് എയർ ട്രാഫിക് കൺട്രോൾ സെന്ററിലാണ് അടിയന്തര ലാൻഡിംഗിനായുള്ള സന്ദേശം ലഭിച്ചത്. ഉടൻ തന്നെ വിമാനത്താവളത്തിൽ പൂർണ്ണ സജ്ജീകരണങ്ങൾ ഒരുക്കുകയും വിമാനം സുരക്ഷിതമായി ഇറക്കുകയും ചെയ്തു.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home