യുഎസ് വെടിനിര്‍ത്തല്‍ വാഗ്ദാനം ഹൂതികള്‍ തള്ളി

photo credit: X
മനാമ : ചെങ്കടലിൽ യുദ്ധക്കപ്പലുകൾക്കെതിരായ ആക്രമണം നിർത്താൻ അമേരിക്ക മുന്നോട്ട് വച്ച ഉപാധി ഹൂതികൾ തള്ളി. ചെങ്കടലിലെ ആക്രമണം അവസാനിപ്പിച്ചാൽ യെമനിലെ വ്യോമാക്രമണം നിർത്താമെന്നായിരുന്നു യുഎസ് വാഗ്‌ദാനം. വിഷയത്തിൽ ഹൂതികളോ, അമേരിക്കയോ നേരിട്ട് പ്രതികരിച്ചിട്ടില്ല.
യെമനിലെ ആക്രമണം അമേരിക്ക അവസാനിപ്പിക്കാത്ത കാലത്തോളം ചെങ്കടലിൽ യുഎസ് കപ്പലുകൾക്കെതിരായ ആക്രമണം തുടരുമെന്ന് ഹൂതികൾ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേൽ കപ്പലുകൾക്ക് ഹൂതി വിമതർ ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ മാർച്ച് 15നാണ് അമേരിക്ക യമനിൽ ബോംബാക്രമണം പുനരാരംഭിച്ചത്. യുഎസ് വ്യോമാക്രമണത്തിൽ ഇതുവരെ 80 ഓളം പേർ കൊല്ലപ്പെടുകയും 196 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
0 comments