റിയാദിൽ അരാംകോ ആസ്ഥാനത്തിന് സമീപം ഹൂതി മിസൈൽ ആക്രമണം; കെട്ടിടത്തിന് കേടുപാടുകൾ

റിയാദ് : യെമനിലെ ഹൂതികളും സൗദിയും തമ്മിലുള്ള പോരാട്ടം പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തുന്നു. സൗദി തലസ്ഥാനമായ റിയാദിലെ അരാംകോയുടെ ആസ്ഥാന മന്ദിരത്തിനടുത്ത് ഹൂതികൾ മിസൈൽ ആക്രമണം നടത്തി. സനയിൽ ശനിയാഴ്ച യെമൻ സർക്കാരിന്റെ പിന്തുണയുള്ള സൗദി സഖ്യ സേന നടത്തിയ വ്യോമാക്രമണത്തിൽ 27 നിരപരാധികൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം.
റിയാദിലേക്ക് വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും ആകാശത്തുവെച്ച് തകർത്തെന്നാണ് സൗദി സേന അറിയിച്ചു. ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് കിംഗ് അരാംകോയുടെ കൂറ്റൻ കെട്ടിടത്തിന് നാശനഷ്ടമുണ്ടായത്. അപകട മുന്നറിയിപ്പിനെ തുടർന്ന് റിയാദിൽ താല്കാലികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.









0 comments