ad
Deshabhimani

ഹോർമുസ് 'യുഎസിന്റെ പുതിയ ഭൂപ്രദേശം'; വീണ്ടും അവകാശവാദവുമായി ട്രംപ്

trump.
വെബ് ഡെസ്ക്

Published on Aug 23, 2026, 10:23 AM | 1 min read

വാഷിങ്ടൺ : ഹോർമുസ് കടലിടുക്ക് യുഎസിന്റെ പുതിയ ഭൂപ്രദേശമെന്ന അവകാശവാദവുമായി വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അവകാശവാദം. ഹോർമുസിനെ അമേരിക്കയുടെ ഭാ​ഗമായി ചിത്രീകരിക്കുന്ന മാപ്പും പങ്കുവെച്ചിട്ടുണ്ട്.


ഹോർമുസ് ഉടൻ തന്നെ യുഎസിന്റെ അധീനതയിലുള്ള പ്രദേശമാക്കി പ്രഖ്യാപിക്കുമെന്നാണ് പരാമർശം. ഇതിന് മുൻപും ഇതേ അവകാശം ഉന്നയിച്ച് ട്രംപ് രം​ഗത്തെത്തിയിരുന്നു. എന്നാൽ അമേരിക്കയുടെ വാദം ഇറാൻ തള്ളുകയായിരുന്നു. തങ്ങളുടെ നിബന്ധനകൾ അം​ഗീകരിക്കുന്നത് വരെ ഹോർമുസ് അടച്ചിടുമെന്ന് ഇറാൻ അറിയിച്ചു. അമേരിക്കൻ നാവിക ഉപ​രോധം നീക്കുക, എണ്ണ വ്യപാരത്തിൻ മേലുള്ള ഉപരോധം നീക്കുക, വിദേശരാജ്യങ്ങളിൽ മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചത്. ആ​ഗസ്ത് 18 നാണ് ഇതേ ചിത്രം ആദ്യമായി ട്രംപ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home