ad
Deshabhimani

print edition ഗാസയുടെ 70 ശതമാനം പിടിച്ചടക്കുമെന്ന പ്രഖ്യാപനം; ഇസ്രയേലിന്‌ മുന്നറിയിപ്പുമായി ഹമാസ്‌

hamaz 26
വെബ് ഡെസ്ക്

Published on May 31, 2026, 02:23 AM | 1 min read

ഗാസാ സിറ്റി: ഗാസയിലെ 70 ശതമാനം സ്ഥലവും പിടിച്ചടക്കുമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം യുദ്ധവ്യാപനമാണെന്ന്‌ ഹമാസ്‌. തിരിച്ചടിയുണ്ടാകുമെന്ന ഹമാസിന്റെ മുന്നറിയിപ്പോടെ ഗാസ വീണ്ടും ചോരതുരുത്താകുമെന്ന ആശങ്ക ശക്തമായി. യൂറോപ്യൻ രാജ്യങ്ങളും ഗാസയിലെ ജനങ്ങളും പ്രഖ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഗാസയിൽ പുതിയ അധിനിവേശം അടിച്ചേൽപ്പിക്കാനുള്ള ഏതൊരു ശ്രമവും അസാധുവും നിയമവിരുദ്ധവുമാണെന്ന്‌ ഹമാസ്‌ നിയന്ത്രണത്തിലുള്ള ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് മേധാവി ഇസ്മായിൽ അൽ-തവാബ്ത പറഞ്ഞു.


വെടിനിർത്തൽ കരാറിൽ രേഖപ്പെടുത്തിയിരുന്ന മഞ്ഞ രേഖയ്ക്ക് പിന്നിലുള്ള 53 ശതമാനത്തിൽ നിന്ന് ഇസ്രയേൽ നിയന്ത്രണമേഖല ഇതിനകം തന്നെ ഏകദേശം 64 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ചെറിയ ഭൂപ്രദേശത്തേക്ക്‌ ആട്ടിപ്പായിച്ച 20 ലക്ഷത്തിലധികം വരുന്ന ഗാസ നിവാസികൾക്ക് ലഭ്യമായ സ്ഥലം ഇനിയും കുറയുന്നത് കടുത്ത വെല്ലുവിളിയാകും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home