ഗ്രേറ്റ തുൻബെർഗിന്റെ കപ്പൽ ഗാസയിലേക്ക് ; ഭീഷണിയുമായി ഇസ്രയേൽ

ജറുസലേം
ഇസ്രയേലി ആക്രമണത്തിലും ഉപരോധത്തിലും ദുരിതത്തിലായ ഗാസാമുനമ്പിലേക്ക് സഹായവുമായി മാനുഷിക സംഘടനകളുടെ കൂട്ടായ്മയായ ഫ്രീഡം ഫ്ലോട്ടില്ല സഖ്യം (എഫ്‌എഫ്‌സി) സജ്ജമാക്കിയ കപ്പൽ യാത്ര തുടരുന്നു. പ്രശസ്ത കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ തുൻബെർഗ് ഉൾപ്പെടെ 12 പേരാണ് കപ്പലിലുള്ളത്.
മെഡിറ്ററേനിയൻ ദ്വീപായ സിസിലിയിലെ കാറ്റാനിയയിൽനിന്ന് ജൂൺ ഒന്നിനാണ് കപ്പൽ പുറപ്പെട്ടത്. ഗാസയില്‍ എത്തിച്ചേരാന്‍ എഫ്എഫ്‌സി നടത്തുന്ന രണ്ടാമത്തെ ശ്രമമാണിത്. ആദ്യ ദൗത്യം മാള്‍ട്ട തീരത്ത് ഡ്രോണ്‍ ആക്രമത്തെത്തുടര്‍ന്ന് നിര്‍ത്തിവക്കുകയായിരുന്നു. കപ്പൽ ഗാസയിലേക്ക് എത്തുന്നത് അനുവദിക്കില്ലെന്നും മടങ്ങിപ്പോയില്ലെങ്കിൽ ആക്രമിക്കുമെന്നും ഇസ്രയേൽ ഭീഷണിപ്പെടുത്തി. സൈന്യത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കപ്പൽ പിടിച്ചെടുക്കാനും പ്രവർത്തകരെ തടവിലാക്കാനും സാധ്യതയുണ്ടെന്നും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്‌തു.









0 comments