ഗാസയില്‍ നിന്ദ്യമായ വംശഹത്യ: വിശക്കുന്നവര്‍ക്ക് കൊടുത്ത ഭക്ഷണത്തിൽ മയക്കുമരുന്ന്

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ബന്ധുക്കൾ
ജറുസലേം:
അമേരിക്കൻ പിന്തുണയോടെ ഇസ്രയേലി സൈനിക നിയന്ത്രണത്തിലുള്ള "ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ' ഗാസയിൽ വിതരണംചെയ്‌ത മാവിൽ മയക്കുമരുന്ന് കണ്ടെത്തി. പട്ടിണിയിലായ പലസ്‌തീൻകാർക്ക് ലഭിച്ച മാവ് ബാഗുകളിൽ "ഓക്‌സികോഡോൺ’ മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയതായി ഗാസയിലെ സർക്കാർ മാധ്യമ ഓഫീസ് സ്ഥിരീകരിച്ചു.
മാവിൽ ഈ ഗുളികകൾ കണ്ടെത്തിയ നാലുപേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് മനഃപൂർവം പൊടിച്ച് മാവിൽ കലർത്തിയിരിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത് പൊതുജനാരോഗ്യത്തെ ലക്ഷ്യമിട്ടുള്ള ഗുരുതര ആക്രമണമാണെന്നും മീഡിയ ഓഫീസ് പ്രസ്‌താവനയിൽ പറഞ്ഞു. അര്‍ബുദബാധിതര്‍ക്ക് കടുത്ത വേദനയുണ്ടാകുമ്പോള്‍ നല്‍കാറുള്ള മരുന്നാണിത്.
ആസക്തിയുണ്ടാക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നത്തിന് ഇടയാക്കുന്നതുമായ മരുന്നാണിത്.
കഴിഞ്ഞമാസം ജിഎച്ച്എഫ് ഭക്ഷണവിതരണം ആരംഭിച്ചശേഷം സഹായവിതരണ കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്‌പ്പിൽ 549 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. സഹായകേന്ദ്രങ്ങളിലെത്തുന്ന നിരപരാധികൾക്കുനേരെ വെടിയുതിർക്കാൻ ഇസ്രയേലി സൈനികർക്ക് കമാൻഡർമാർ ഉത്തരവ് നൽകിയതായി ഇസ്രയേൽ പത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്‌തിരുന്നു.










0 comments