ad
Deshabhimani

ഇസ്രയേൽ - പലസ്തീൻ സമാധാന കരാർ; ഹമാസ് ആയുധം ഉപേക്ഷിച്ചേക്കും

Palestine
വെബ് ഡെസ്ക്

Published on Jul 31, 2026, 06:06 PM | 1 min read

ടെൽ അവീവ് : ​ഗാസയിൽ മാസങ്ങൾ നീണ്ട പോരാട്ടങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാറിൽ നിന്ന് പുതിയ വഴിത്തിരിവ്. ​ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം പൂർണമായി പിന്മാറുമെന്നായിരുന്നു കരാറിൽ പറഞ്ഞിരുന്നത്. എന്നാൽ പിന്മാറ്റത്തിന് പകരം ഹമാസ് നിരായുധീകരണത്തിന് തയ്യാറാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.


ഇസ്രയേലും പലസ്തീനും മുന്നോട്ടവെച്ച കരാറിലെ വ്യവസ്ഥകൾ പ്രകാരം ​ഗാസയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ഇസ്രയേൽ സൈന്യം ഘട്ടംഘട്ടമായി പിന്മാറുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാലിപ്പോൾ മേഖലയിലെ സമാധാന അന്തരീക്ഷം തിരിച്ചു കൊണ്ടുവരുന്നതിന് ഭാ​ഗമായി ​ഹമാസ് ആയുധങ്ങൾ ഉപേക്ഷിക്കാനൊരുങ്ങുകയാണ്.


ഹമാസിനോട് ആയുധങ്ങൾ ഉപേക്ഷിക്കാനാണ് യുഎസ് നേതൃത്വം നൽകി തയ്യാറാക്കായ സമാധാനത്തിനുള്ള ഇരുപതിന പദ്ധതിയിൽ പറയുന്നത്. അതേസമയം ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും പ്രദേശത്തെ വ്യോമാക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും മാത്രമേ ഇസ്രയേലിനോട് ആവശ്യപ്പെടുന്നുള്ളു.


​ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, വെടിനിർത്തലിന് ശേഷം കൊല്ലപ്പെട്ടവർ ഉൾപ്പെടെ ഇസ്രയേൽ നടത്തിയ സൈനികാക്രമണത്തിൽ ഇതുവരെ 73,000ലധികം പലസ്തീൻ പൗരന്മാർ മരിച്ചിട്ടുണ്ട്. ഇതിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണ്. ​ഗാസയുടെ ഭൂരിഭാ​ഗവും ഇസ്രയേലാണ് നിയന്ത്രിക്കുന്നത്. അതിനാൽ നിരവധി പലസ്തീൻ അഭയാർഥികൾ ഇപ്പോഴും ക്യാമ്പുകളിലാണ് താമസിക്കുന്നത്. ​ഗാസയിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെയും സമാധനം പുനഃസ്ഥാപിക്കേണ്ടതിന്റെയും ആവശ്യകതയിലേക്കാണ് ഈ സാഹചര്യങ്ങൾ വിരൽചൂണ്ടുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home