പിഎസ്‍സി : വിവിധ തസ്തികകളിൽ അഭിമുഖം

സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്പെക്ടർ ഓഫ് കോ - ഓപ്പറേറ്റീവ് സൊസൈറ്റീസ് (വിഇഒ തസ്തികയിൽ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 235/2024) തസ്തികയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം ആഗസ്ത് 5, 6, 07, 19, 20, 21 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ2 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക്ക് ഓട്ടോ ബോഡി പെയിന്റിങ്) (കാറ്റഗറി നമ്പർ 320/2024) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം ആഗസ്ത് 6, 21 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ 9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (കാറ്റഗറി നമ്പർ 664/2025 - പട്ടികവർഗ്ഗം, 847/2025 - പട്ടികജാതി) തസ്തികയിലേക്ക് ആഗസ്ത് 6 ന് പിഎസ്‍സി മലപ്പുറം ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾ ഉദ്യോഗാർഥിയുടെ പ്രൊഫൈലിൽ ലഭിക്കും.
പ്രമാണപരിശോധന
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ (ജൂനിയർ) സുവോളജി (കാറ്റഗറി നമ്പർ 717/2025) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കത്തവർക്ക് ആഗസ്ത് 4ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ1സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).
അർഹതാ നിർണ്ണയ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
കേരള സംസ്ഥാന ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ സബോർഡിനേറ്റ് കേഡർ തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നും ഉദ്യോഗക്കയറ്റം വഴി ജൂനിയർ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 129/2026) ആയി നിയമനം നടത്തുന്നതിനുളള അർഹതാ നിർണയ പരീക്ഷയുടെ വിജ്ഞാപനം പിഎസ്‍സി വെബ്സൈറ്റിൽ ലഭിക്കും.










0 comments