ad
Deshabhimani

ശ്രീലങ്കൻ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശ്വാസ വാർത്ത; പരിക്ക് വിട്ടുമാറി ബുംറ തിരിച്ചെത്തുന്നു

 Jasprit Bumrah

Photo Credit:BCCI

വെബ് ഡെസ്ക്

Published on Jul 31, 2026, 07:33 PM | 1 min read

ന്യൂഡൽഹി: ശ്രീലങ്കൻ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത.സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ശ്രീലങ്കൻ ടൂർണമെന്റിലെ മത്സരങ്ങളിൽ കളിയ്ക്കാൻ ഫിറ്റ് ആണെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.


ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയ്ക്കിടെ പരിക്ക് പറ്റിയ ബുംറ ബംഗളുരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ നടത്തിയ പരിശോധനകളിൽ ഫിറ്റ്നസ് വീണ്ടെടുത്ത് എന്ന് കണ്ടെത്തി.


ഇതിനെ തുടർന്ന് ബുംറയെ ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപെടുത്തുകയായിരുന്നു. ലോകോത്തര ബൗളറായ ബുമ്രയുടെ തിരിച്ചുവരവ് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോരാട്ടങ്ങളിൽ നിർണായക വിജയങ്ങൾ സമ്മാനിക്കാൻ കഴിയുമെന്ന് ടീം മാനേജ്‍മെന്റ് പ്രതീക്ഷിക്കുന്നു.


അതേസമയം ഹർഷിത് റാണ,വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ്,നിതീഷ് റാണ തുടങ്ങിയ താരങ്ങളുടെ പരിക്ക് ഇന്ത്യൻ ടീമിനെ അലട്ടുന്നു. ബുമ്രയ്ക്കൊപ്പം മുതിർന്ന താരം രവീന്ദ്ര ജഡേജയും ഒരിടവേളക്ക് ശേഷം ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.


പ്രസിദ്ധ് കൃഷ്ണ,ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ് എന്നിവരും പേസ് നിരയിൽ ഇടം പിടിച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15ന് ഗാലെയിലും രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 ന് കൊളംബോയിലും നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home