ad
Deshabhimani

ഇന്ധന പ്രതിസന്ധി ആഭ്യന്തര കലാപങ്ങളിലേക്ക്‌; പെട്രോൾ പമ്പുകളിൽ സംഘർഷം

Petrol Fuel Pump
വെബ് ഡെസ്ക്

Published on Mar 10, 2026, 06:23 AM | 1 min read

ധാക്ക: ഏഷ്യൻ രാജ്യങ്ങളിലുണ്ടായ ഇന്ധന പ്രതിസന്ധി ആഭ്യന്തര കലാപങ്ങളിലേക്ക്‌ നീങ്ങുന്നു. ഹോർമുസ്‌ കടലിടുക്ക്‌ അടച്ചതോടെ ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ധനവില കുതിച്ചുയർന്നു. ലാഹോറിൽ പ്രതിഷേധം അക്രമാസക്‌തമായി. ഷാദരാ മേഖലയിലെ പെട്രോൾ പമ്പിൽ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.


ബംഗ്ലാദേശിൽ ഊർജ നിയന്ത്രണം കർശനമാക്കാനും സർവകലാശാലകൾ അടച്ചുപൂട്ടാനും തീരുമാനിച്ചു. ജെനൈദയിലെ പെട്രോൾ പന്പിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ശ്രീലങ്കയിലും ഇന്തോനേഷ്യയിലും ഇന്ധന വിലയിൽ 20 ശതമാനത്തോളം വർധന രേഖപ്പെടുത്തി.


പുണെയിൽ 
വാതക ശ്മശാനം അടച്ചു


പുണെ: പശ്-ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുണ്ടായ പ്രകൃതിവാതക (എൽഎൻജി) വിതരണത്തിലെ പ്രതിസന്ധിമൂലം പുണെയിൽ വാതക ശ്‌മശാനം പൂട്ടി. പുണെ കോർപറേഷന്‌ കീഴിലുള്ള വൈകുണ്ഠ്‌ ശ്‌മശാനത്തിലെ വാതക ശ്‌മശാനമാണ്‌ ഞായറാഴ്‌ച അടച്ചത്‌. പ്രതിസന്ധി ഉള്ളതിനാൽ പാചകത്തിന്‌ മാത്രമായി എൽഎൻജി ഉപയോഗം പരിമിതപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. തുടർന്നാണ്‌ കോർപറേഷന്റെ നടപടി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home