Deshabhimani

ഹൈജാക്ക് അലര്‍ട്ട്: ദുബായ് - ടെൽ അവീവ് വിമാനം സൗദിയിലിറക്കി

flight trivandrum runway.
വെബ് ഡെസ്ക്

Published on Sep 30, 2026, 12:53 PM | 1 min read

അബുദബി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ വിമാനം ഹൈജാക്ക് ചെയ്തെന്ന സംശയത്തെ തുടർന്ന് സൗദി അറേബ്യയിലിറക്കി. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ബെൻ ഗൂറിയൻ എയർപോർട്ടിലേക്ക് സർവീസ് നടത്തിയ ഫ്ലൈദുബായുടെ FZ1073 (ബോയിംഗ് 737 മാക്സ് 8) വിമാനത്തിൽ 180ഓളം ഇസ്രായേലി യാത്രക്കാരാണ് ഉണ്ടായിരുന്നത്.


വിമാനത്തിൽ നിന്ന് ആദ്യം പൊതു അടിയന്തരാവസ്ഥ സൂചിപ്പിക്കുന്ന '7700' എന്ന സന്ദേശവും, തൊട്ടുപിന്നാലെ വിമാനം തട്ടിക്കൊണ്ടുപോകൽ അല്ലെങ്കിൽ അതിക്രമിച്ചു കടക്കൽ വ്യക്തമാക്കുന്ന '7500' എന്ന അടിയന്തര കോഡും പുറപ്പെടുവിച്ചു. അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് ഇസ്രായേൽ വ്യോമസേന അതീവ ജാഗ്രതാ നിർദേശം നൽകുകയും യുദ്ധവിമാനങ്ങൾ അടിയന്തരമായി പറന്നുയരുകയും ചെയ്തു.


വിമാനത്തിനുള്ളിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. കോക്ക്പിറ്റിൽ പൈലറ്റുമാർ തമ്മിലുണ്ടായ തർക്കമാണ് അടിയന്തര സന്ദേശം അയക്കാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌‌സും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി അടിയന്തര സുരക്ഷാ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തെക്കുറിച്ച് ഫ്ലൈദുബായ് അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home