ad
Deshabhimani

21കാരിയെ ബലാത്സം​ഗം ചെയ്ത് കൊന്നു; ഫ്ലോറിഡയിൽ 54കാരന്റെ വധശിക്ഷ നടപ്പാക്കി

accused executed
വെബ് ഡെസ്ക്

Published on Mar 18, 2026, 05:01 PM | 2 min read

ഫ്ലോറിഡ : 21 വയസുള്ള യുവതിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 54 കാരന്റെ വധശിക്ഷ നടപ്പാക്കിയതായി അധികൃതർ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് പ്രതിയാ മൈക്കൽ ലീ കിങ്ങിന്റെ വധശിക്ഷ നടപ്പാക്കിയത്. സ്റ്റാർക്കിനടുത്തുള്ള ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ മരുന്ന് കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് അധികൃതർ അറിയിച്ചു. 2008 ജനുവരിയിലാണ് കേസിനസ്പദമായ സംഭവം. ഡെനിസ് ആംബർ ലീ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. നോർത്ത് പോർട്ടിലെ വീട്ടിൽ നിന്നാണ് യുവതിയെ പ്രതി തട്ടിക്കൊണ്ടുപോയത്. രണ്ട് കൈക്കുഞ്ഞുങ്ങളുടെ അമ്മയായ ഡെനിസിനെ കിംഗ് തന്റെ വീട്ടിലേക്ക് കൊണ്ടുപോയി കെട്ടിയിട്ടശേഷം ക്രൂര ബലാത്സം​ഗത്തിനിരയാക്കി. പിന്നീട് നോർത്ത് പോർട്ടിലുള്ള ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ടുപോയി വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചിടുകയായിരുന്നു.


കാറിൽ കെട്ടിയിരിക്കുന്നതിനിടെ ലീ അക്രമിയുടെ ഫോണിൽ നിന്ന് 911ലേക്ക് വിളിച്ച് സഹായമഭ്യർഥിച്ചതാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കിങ്ങിന്റെ വീട്ടിൽ നിന്നും വാഹനത്തിൽ നിന്നും ലീയുടെ മുടിയും വസ്തുക്കളും കണ്ടെടുത്തു. കൊലപാതകത്തിന് മാസങ്ങൾക്ക് ശേഷം, ഫ്ലോറിഡ നിയമസഭ ഏകകണ്ഠമായി ഡെനിസ് ആംബർ ലീ നിയമം പാസാക്കി. 911 എമർജൻസി കോളുകൾ ഓപ്പറേറ്റ് ചെയ്യുന്നവർക്ക് മികച്ച പരിശീലനം നൽകുന്നതിനുള്ള നിയമമാണിത്. ലീയുടെ ഭർത്താവ് നഥാൻ ലീ ആരംഭിച്ച ഡെനിസ് ആംബർ ലീ ഫൗണ്ടേഷൻ, രാജ്യവ്യാപകമായി പ്രതിരോധ പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിലും പൊതുജന അവബോധം വളർത്തുന്നതിലും പ്രവർത്തിക്കുന്നു.


ലീയുടെ കോളിന് പുറമേ, തട്ടിക്കൊണ്ടുപോകൽ ദിവസം കുറഞ്ഞത് നാല് കോളുകളെങ്കിലും 911ന് ലഭിച്ചതായി ഫൗണ്ടേഷൻ പറഞ്ഞു. അതിൽ ഒന്ന് ലീയുടെ ഭർത്താവിൽ നിന്നും കുറ്റകൃത്യത്തിന് സാക്ഷിയായ മറ്റു ചിലരിൽ നിന്നുമായിരുന്നു. എന്നാൽ ആശയവിനിമയ പരാജയങ്ങളും മറ്റ് പ്രശ്നങ്ങളും കാരണം സഹായമെത്തുന്നത് വൈകിയതും ലീയുടെ മരണത്തിന് കാരണമായി.


കഴിഞ്ഞ ആഴ്ച, ഫ്ലോറിഡ സുപ്രീം കോടതി കിംഗ് സമർപ്പിച്ച അപ്പീലുകൾ തള്ളി. പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്. ഈ വർഷം ഫ്ലോറിഡയിൽ നടന്ന നാലാമത്തേതും 2026ൽ നടന്ന ഏഴാമത്തേതുമാണ് കിംഗിന്റെ വധശിക്ഷ. ടെക്സാസിൽ രണ്ട് വധശിക്ഷകളും ഒക്ലഹോമയിൽ ഒരു വധശിക്ഷയും നടന്നു. ഫ്ലോറിഡയിൽ രണ്ട് വധശിക്ഷകൾ കൂടി ഈ വർഷം നടക്കും. 11 വയസ്സുള്ള ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട മുൻ പൊലീസ് ഉദ്യോഗസ്ഥനായ ജെയിംസ് അരൻ ഡക്കറ്റിന്റെ വധശിക്ഷ മാർച്ച് 31നും ജോലിസ്ഥലത്ത് ഉച്ചഭക്ഷണ ഇടവേളയിൽ വീട്ടിൽ മോഷണം നടത്തുന്നത് കണ്ടെത്തിയ അയൽക്കാരനെ കൊലപ്പെടുത്തിയതിന് ചാഡ്വിക്ക് സ്കോട്ട് വില്ലസിക്ക് ഏപ്രിൽ 21നും വധശിക്ഷ നടപ്പാക്കും. ഫ്ലോറിഡയിൽ നടന്ന 19 വധശിക്ഷകൾ ഉൾപ്പെടെ 2025ൽ യുഎസിൽ ആകെ 47 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻസിന്റെ കണക്കനുസരിച്ച്, ഫ്ലോറിഡയിലെ എല്ലാ വധശിക്ഷകളും മയക്കമരുന്ന്, പക്ഷാഘാതത്തിനുള്ള മരുന്ന്, ഹൃദയാഘാതത്തിനുള്ള മരുന്ന് എന്നിവ കുത്തിവച്ചാണ് നടത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home