ad
Deshabhimani

ബന്ദിമോചനത്തിന്‌ തടസ്സം നെതന്യാഹു; ഗാസയിൽ 48 പേർകൂടി കൊല്ലപ്പെട്ടു

netanyahu

ബെന്യമിൻ നെതന്യാഹു

വെബ് ഡെസ്ക്

Published on Sep 15, 2025, 08:54 AM | 1 min read

ടെൽ അവീവ്‌: ഗാസയിൽ ഹമാസിന്റെ തടവിലുള്ള ബന്ദികളെ തിരിച്ചെത്തിക്കുന്നതിനുള്ള ഏക തടസ്സം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവാണെന്ന് ബന്ദികളുടെ കുടുംബാംഗങ്ങൾ. ദ ഹോസ്റ്റേജസ് ആൻഡ് മിസിങ് ഫാമിലി ഫോറമാണ് സമൂഹമാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചത്.


വെടിനിർത്തൽ കരാറിനുള്ള ചർച്ചകൾ നെതന്യാഹു അട്ടിമറിക്കുകയാണെന്നും ബന്ദികളുടെ കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തി. ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണം ബന്ദിമോചനം ദുഷ്‌കരമാക്കിയെന്നും കുടുംബാംഗങ്ങൾ കുറ്റപ്പെടുത്തി.


ഗാസയിൽ 48 പേർകൂടി കൊല്ലപ്പെട്ടു


​ഗാസ സിറ്റി: ഗാസ സിറ്റിയെ പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്കിടെ ഞായറാഴ്‌ച 48 പേരെക്കൂടി കൊലപ്പെടുത്തി ഇസ്രയേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 68 പേർ കൊല്ലപ്പെട്ടു. 346 പേർക്ക്‌ പരിക്കേറ്റു. വടക്കൻഗാസയിൽനിന്ന്‌ ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുകയാണ്‌. 2.80 ലക്ഷം പേർ ഇതിനകം ഗാസ സിറ്റിയിൽനിന്ന്‌ മറ്റ്‌ പ്രദേശങ്ങളിലേക്ക്‌ മാറിയതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.


വലിയ കെട്ടിട സമുച്ചയങ്ങൾ വ്യോമാക്രമണത്തിലൂടെ ഇടിച്ചുനിരത്തുന്നത്‌ തുടരുകയാണ്‌.ഇതിനിടെ, യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രയേലിലെത്തി പ്രസിഡന്റ്‌ ബെന്യാമിൻ നെതന്യാഹുവുമായി കൂടിക്കാഴ്‌ച നടത്തി. ഇസ്രയേലും യുഎസും തമ്മിൽ ശക്തമായ ബന്ധമാണ്‌ നിൽനിൽക്കുന്നതെന്ന്‌ നെതന്യാഹു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home