ad
Deshabhimani

print edition ഖത്തറിലെ സ്‌ഫോടനം: മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

Qatar.jpg
avatar
അനസ് യാസിന്‍

Published on Jun 24, 2026, 12:01 AM | 1 min read

മനാമ: ഖത്തറിലെ റാസ് ലഫാന്‍ വ്യാവസായിക നഗരത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരിച്ച ഇന്ത്യന്‍ പൗരന്‍മാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി. അപകടത്തില്‍ ഒരു മലയാളി ഉൾപ്പെടെ 12 ഇന്ത്യക്കാരും ഒരു പാകിസ്ഥാന്‍ സ്വദേശിയുമാണ്‌ മരിച്ചത്‌. മരിച്ചവരിൽ തമിഴ്നാട്, ​ഗുജറാത്ത്, ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് സ്വദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റ 66 പേരില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ ഖത്തര്‍, ബംഗ്ലാദേശ്, നേപ്പാള്‍, കെനിയ, ഘാന, ടാന്‍സാനിയ, നൈജീരിയ എന്നിവടങ്ങളിൽനിന്നുള്ളവരുമുണ്ട്‌. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.


ഞായർ രാത്രി 10.30 ഓടെയാണ് ബാര്‍സാന്‍ ഗ്യാസ് പ്രൊസസിങ് പ്ലാന്റില്‍ ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ക്ക് അടച്ചിട്ട പ്ലാന്റ്, രണ്ട് ദിവസം മുമ്പാണ്‌ പ്രവര്‍ത്തന സജ്ജമാക്കിയത്. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് സ്‌ഫോടനം. തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക്‌ അടിയന്തര സഹായം ലഭ്യമാക്കാന്‍ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ നമ്പറുകൾ സജ്ജമാക്കി. ഫോൺ: +974 55647502, +975 55384683.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home