ad
Deshabhimani

നോർവേയുടെ പുതിയ ധനമന്ത്രിയായി ജെൻസ് സ്റ്റോൾട്ടൻബർഗ്

finance minister norve

photo credit: facebook

വെബ് ഡെസ്ക്

Published on Feb 04, 2025, 04:02 PM | 1 min read

ഓസ്ലോ: നാറ്റോ മുൻ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് നോർവേയുടെ പുതിയ ധനമന്ത്രിയാകുമെന്ന് റിപ്പോർട്ട്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ്‌ ഈ മാറ്റം.


ലേബർ പാർടി നേതാവായ സ്റ്റോൾട്ടൻബർഗ് 2000-2001 ലും 2005-2013 ലും നോർവേയുടെ പ്രധാനമന്ത്രിയായിരുന്നു. 2014 മുതൽ 2024 വരെ നാറ്റോയുടെ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ചു. കഴിഞ്ഞ വർഷം സ്ഥാനമൊഴിഞ്ഞു. മധ്യ ഇടതുപക്ഷപാർടിയാണ്‌ ലേബർ പാർടി.


യൂറോപ്യൻ യൂണിയൻ ഊർജ നയങ്ങൾ സ്വീകരിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ നോർവേയിലെ യൂറോസെപ്റ്റിക് സെന്റർ പാർടി സർക്കാർ രാജിവച്ചിരുന്നു. തിരഞ്ഞെടുപ്പിന് എട്ട് മാസം മാത്രമുള്ളപ്പോഴാണ്‌ രാജി.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home