ad
Deshabhimani

മെക്സിക്കോയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത

EARTHQUAKE
വെബ് ഡെസ്ക്

Published on Jul 17, 2026, 10:39 PM | 1 min read

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ചിയാപ്പാസിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഗ്വാട്ടിമാല സിറ്റിയിൽ ഉൾപ്പെടെ പ്രകമ്പനം അനുഭവപ്പെട്ട മേഖലകളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനെത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകി.


മെക്സിക്കോയ്ക്ക് പുറമെ അയൽരാജ്യങ്ങളായ എൽ സാൽവദോർ, ഗ്വാട്ടിമാല എന്നിവിടങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി.കെട്ടിടങ്ങൾ ശക്തമായി കുലുങ്ങുന്നതും ഷെൽഫുകളിൽ നിന്നും ചുവരുകളിൽ നിന്നും സാധനങ്ങൾ താഴെ വീഴുന്നതുമായ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.


അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം, മെക്സിക്കൻ നഗരമായ പ്യൂർട്ടോ മഡെറോയ്ക്ക് സമീപം ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രഭവകേന്ദ്രത്തിന് ആഴം കുറവായതിനാൽ സമീപപ്രദേശങ്ങളിൽ പ്രകമ്പനത്തിന്റെ ആഘാതം വളരെ കൂടുതലായിരുന്നു. 7.4 തീവ്രതയുള്ള ഭൂചലനങ്ങൾ 'മേജർ' വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇത്തരം വലിയ ഭൂചലനങ്ങൾ വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്കും വ്യാപകമായ വിനാശങ്ങൾക്കും കാരണമായേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home