ഹോർമുസിന് സമീപം കപ്പലിന് നേരെ ഡ്രോൺ ആക്രമണം; 24 ഇന്ത്യൻ നാവികർ കുടുങ്ങിയതായി വിവരം

മസ്കത്ത്: ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് കപ്പലിന് നേരെ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ട്. പലാവു പതാകയേന്തിയ കപ്പലിൽ 24 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (എഫ്‌എസ്‌യുഐ) സ്ഥിരീകരിച്ചു.
ആക്രമത്തെ തുടർന്ന് എൻജിൻ റൂമിൽ സ്ഫോടനമുണ്ടാവുകയും കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ആക്രമമത്തിന് പിന്നാലെ കപ്പൽ ഹോർമുസ് കടലിടുക്കിന് സമീപത്തുണ്ടെന്നും ഇന്ത്യൻ അധികാരികൾ ഉടൻ ഇടപെടണമെന്നും എഫ്‌എസ്‌യുഐ അറിയിച്ചു. സ്ഫോടനത്തിൽ എൻജിൻ റൂമിൽ വിള്ളലുണ്ടാവുകയും കപ്പലിലെ ലൈഫ് ജാക്കറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇതോടെ അടിയന്തര സഹായത്തിനായി നാവികർ സന്ദേശമയക്കുകയായിരുന്നു.










0 comments