ad
Deshabhimani

print edition കോംഗോയിൽ ഐഎസ് 
ആക്രമണത്തിൽ 13 മരണം

terrorist attack
വെബ് ഡെസ്ക്

Published on Aug 09, 2026, 01:30 AM | 1 min read

കിൻഷാസ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഐഎസ്‌ ബന്ധമുള്ള ഭീകരർ നടത്തിയ ആക്രമണത്തിൽ 13 ഗ്രാമീണർ കൊല്ലപ്പെട്ടു. ഉഗാണ്ട അതിർത്തിയോട് ചേർന്ന മാംബാസയുടെ പ്രാന്തപ്രദേശമായ ബനാന എക്കോൾ ഗ്രാമത്തിലാണ് ശനിയാഴ്ച പുലർച്ചെ ആക്രമണമുണ്ടായത്. വീടുകൾക്ക് തീയിട്ട ഭീകരർ വ്യാപകമായി കൊള്ളയടിച്ചു. അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) ആണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് സ്ഥിരീകരിച്ചു.


എബോള ബാധയും ഭീകരരുടെ നിരന്തരമായ അക്രമങ്ങളും കാരണം ജനങ്ങൾ കൂട്ടത്തോടെ ഗ്രാമങ്ങളിൽനിന്നു പലായനംചെയ്യുകയാണ്. ഉഗാണ്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഎഫ് 2019ലാണ് ഐഎസിനോട് ആഭിമുഖ്യം പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം കിഴക്കൻ കോംഗോയിൽ നടത്തിയ കൂട്ടക്കൊലയിൽ 66 പേർ കൊല്ലപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home