Deshabhimani

നാറ്റോ അംഗത്വത്തിന് പകരം ഡോണ്‍ബാസ് മേഖല വിട്ടുനല്‍കണമെന്ന് യുഎസ് ; ജനങ്ങളോട് അഭിപ്രായം തേടണമെന്ന് സെലന്‍സ്‌കി

zelensky
വെബ് ഡെസ്ക്

Published on Nov 15, 2026, 07:14 AM | 1 min read

കീവ്: സമാധാന ചര്‍ച്ചയിൽ ഉക്രെയ്ന് മുന്നിൽ പുതിയ നിർദേശവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാറ്റോ അംഗത്വത്തിന് പകരമായി കിഴക്കന്‍ ഡോണ്‍ബാസ് മേഖല വിട്ടുനല്‍കുമോയെന്ന് യുഎസ് ചോദിച്ചതായി ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.


യുഎസ് ചര്‍ച്ചക്കാര്‍ ഇത്തരമൊരു ചോദ്യം ഉന്നയിക്കുന്നത് ഇതാദ്യമാണെന്ന് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സെലന്‍സ്‌കി പറഞ്ഞു. അതേസമയം ഉക്രെയ്‌ന്റെ ഭൂപ്രദേശം വിട്ടുനൽകാൻ തയാറല്ലെന്നും സെലൻസ്‌കി ആവർത്തിച്ചു.

ഉക്രെയ്‌ൻ നാറ്റോയിൽ അംഗമായാൽ ഡോൺബാസ് മേഖലയിൽനിന്ന് പിന്മാറുമോ' എന്നായിരുന്നു അമേരിക്കൻ പ്രതിനിധികൾ ചോദിച്ചതെന്ന് സെലൻസ്‌കി പറഞ്ഞു. ഇത്തരമൊരു ചോദ്യം ആദ്യമായാണ് ഉയരുന്നത്. ഇത്തരമൊരു നിർണായക തീരുമാനം ഒറ്റക്ക് എടുക്കാൻ തനിക്ക് അവകാശമില്ലാത്തതിനാൽ ജനങ്ങളോട് അഭിപ്രായം തേടണമെന്നാണ് ഉക്രെയ്‌ൻ പ്രസിഡന്റിന്റെ നിലപാട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home