ad
Deshabhimani

ഇറാനെ തകർക്കാൻ എഐ ആയുധമാക്കി ട്രംപ്; 24 മണിക്കൂറിനിടെ തകർത്തത് ആയിരത്തിലേറെ ലക്ഷ്യങ്ങൾ

Trump.jpg
വെബ് ഡെസ്ക്

Published on Mar 07, 2026, 08:33 AM | 1 min read

വാഷിംഗ്ടൺ: ഇസ്രയേൽ - ഇറാൻ സംഘർഷത്തിൽ ഇറാന്റെ സൈനിക കേന്ദ്രങ്ങൾ തകർക്കാൻ ആധുനിക എ ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി അമേരിക്ക. ആന്ത്രോപിക് കമ്പനിയുടെ ക്ലൗഡ് എന്ന എഐ മോഡലാണ് യുഎസ് സൈന്യം ലക്ഷ്യങ്ങൾ നിർണ്ണയിക്കാൻ ഉപയോഗിക്കുന്നത്.


കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാന്റെ ആയിരത്തോളം തന്ത്രപ്രധാന കേന്ദ്രങ്ങൾ ഈ എഐ സഹായത്തോടെ യുഎസ് തകർത്തു. ആദ്യ 12 മണിക്കൂറിനുള്ളിൽ മാത്രം 900 മിസൈലുകളാണ് അയത്തുള്ള അലി ഖമേനിയുടെ വസതിയടക്കമുള്ള ലക്ഷ്യങ്ങളിലേക്ക് തൊടുത്തത്.


ഉപഗ്രഹങ്ങളിൽ നിന്നും മറ്റ് നിരീക്ഷണ സംവിധാനങ്ങളിൽ നിന്നുമുള്ള രഹസ്യവിവരങ്ങൾ തത്സമയം വിശകലനം ചെയ്ത് ഏറ്റവും അനുയോജ്യമായ ആയുധം ഏതെന്ന് വരെ ഈ എഐക്ക് നിർദേശിക്കാൻ സാധിക്കും.


അതേസമയം, യുദ്ധാവശ്യങ്ങൾക്കായി തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ ആന്ത്രോപിക് കമ്പനി എതിർത്തത് ട്രംപിന്റെ പ്രകോപനത്തിന് കാരണമായി. കമ്പനി തീവ്ര ഇടതുപക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിമർശിച്ച ട്രംപ്, ആറുമാസത്തിനുള്ളിൽ മറ്റ് ദേശസ്നേഹപരമായ എഐ മോഡലുകളിലേക്ക് മാറാൻ സൈന്യത്തിന് നിർദ്ദേശം നൽകി.


എന്ത് സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇറാനെ ആക്രമിക്കാനുള്ള ട്രംപിന്റെ ഈ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home