Deshabhimani

print edition ട്രംപിനെ മതിയായി: ചേരിതിരിഞ്ഞ്‌ 
റിപ്പബ്ലിക്കന്മാർ

Trump
വെബ് ഡെസ്ക്

Published on Nov 07, 2026, 02:15 AM | 1 min read

വാഷിങ്‌ടൺ : ഇടക്കാല തെരഞ്ഞെടുപ്പിൽ ഇരുസഭകളിലും ഡെമോക്രാറ്റിക് പാർടി ആധിപത്യം വീണ്ടെടുത്തതോടെ, കനത്ത പരാജയത്തെച്ചൊല്ലി റിപ്പബ്ലിക്കൻ പാർടിയിൽ തർക്കം രൂക്ഷം. തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ പാർടിയിലെ മുതിർന്ന നേതാക്കളും തെരഞ്ഞെടുപ്പ്‌ തന്ത്രജ്ഞരും പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കുറ്റപ്പെടുത്തി രംഗത്തെത്തി. ട്രംപിന്റെ ജനവിരുദ്ധ നയങ്ങളും ഇറാൻ യുദ്ധവും വ്യക്തിപരമായ താൽപ്പര്യങ്ങൾ മുൻനിർത്തിയുള്ള പ്രചാരണങ്ങളുമാണ് തോൽവിക്ക് പ്രധാന കാരണമെന്ന് മുതിർന്ന പാർടി അംഗങ്ങൾ വിമർശിച്ചു. ഫലം വലിയൊരു ദുരന്തമാണെന്ന് റിപ്പബ്ലിക്കൻ പാർടി നയതന്ത്രജ്ഞൻ ബിൽ മില്ലർ പറഞ്ഞു. ഇറാൻ യുദ്ധവും ഉയർന്ന പണപ്പെരുപ്പവുമാണ്‌ കനത്ത പരാജയത്തിന്‌ കാരണമെന്ന്‌ വൈസ് പ്രസിഡന്റ് ജെ ഡി വിൻസ് പരസ്യമായി പറഞ്ഞു. ട്രംപിന്റെ ചില നിലപാടുകളിൽനിന്ന് അകലം പാലിക്കാൻ അദ്ദേഹം ശ്രമിച്ചു.

എന്നാൽ ബാലറ്റിൽ താൻ നേരിട്ട് ഉണ്ടായിരുന്നെങ്കിൽ പാർടി വൻ വിജയം നേടുമായിരുന്നു എന്ന് ട്രംപ് ആവർത്തിച്ചു. പോരാട്ടം കടുത്ത ജോർജിയ, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിൽ പരാജയപ്പെട്ടതിന് കാരണം മോശം സ്ഥാനാർഥികളെ നിർത്തിയതാണെന്ന് ട്രംപ് അനുകൂലികൾ വാദിച്ചു. ഇ‍ൗ തോൽവി സ്ഥാനാർഥികളുടെ കുഴപ്പംകൊണ്ടല്ലെന്നും വലിയ രാഷ്ട്രീയ തിരിച്ചടിയാണെന്നും സെനറ്റിലെ മുതിർന്ന റിപ്പബ്ലിക്കൻ അംഗങ്ങൾ തുറന്നടിച്ചു. പാർടിയിൽ ട്രംപിന്റെ സ്വാധീനം കുറയുകയാണെന്ന്‌ കണ്ടതോടെ കൂടുതൽ നേതാക്കൾ രംഗത്തെത്തി. 2028-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിടുന്ന റോൺ ഡിസാന്റിസ് അടക്കമുള്ള നേതാക്കൾ പാർടിയിൽ പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്‌. അതേസമയം, തെരഞ്ഞെടുപ്പ്‌ തിരിച്ചടിക്ക്‌ പിന്നാലെ അമേരിക്കൻ നീതിന്യായ വകുപ്പിലെ സിവിൽ റൈറ്റ്സ് വിഭാഗം മേധാവി ഹർമീത് ധില്ലൻ രാജിവച്ചു. താൻ രാജിവയ്ക്കുകയാണെന്ന റിപ്പോർട്ടുകൾ വിദേശ സെക്രട്ടറി മാർകോ റൂബിയോ തള്ളി.

ട്രംപിന്റെ കാലാവധി കഴിയുന്നത് വരെ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുമെന്ന്‌ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ റൂബിയോ വ്യക്തമാക്കി. തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെയും ഇംപീച്ച്‌മെന്റ് നീക്കങ്ങളെയും പെന്റഗൺ സെക്രട്ടറി പീറ്റ്‌ ഹെഗ്‌സത്ത്‌ തള്ളിക്കളഞ്ഞു. ഇറാനെതിരെയുള്ള സൈനിക നടപടി ചരിത്രപരവും ധീരവുമായ തീരുമാനമായിരുന്നുവെന്നും, അതിൽനിന്ന് പിന്നോട്ടില്ലെന്നും താൻ പെന്റഗണിന്റെ ചുമതലയിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹെഗ്‌സെത്തിനെ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന്‌ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

V D Satheesan VEH Global

01

print edition അഴിമതി ഫയലിന്‌ ഓവർ സ്‌പീഡ്; ധന, നിയമ വകുപ്പുകൾ കാണാത്തത്‌ ദുരൂഹം
Paravur Taluk Hospital medical negligence Abdul Jabbar protest

02

print edition മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ചികിത്സാപിഴവ്: കാൽ നഷ്‌ടമായ അബ്‌ദുൾ ജബ്ബാർ സമരം തുടങ്ങി
Flemy Abraham with bjp leaders

03

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

04

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

05

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
deshabhimani section

Recommended

Deshabhimani
Home