Deshabhimani

ഇറാന് മരുന്ന് അയക്കാൻ താൻ അനുമതി നൽകിയെന്ന് ട്രംപ്, ഇരട്ടത്താപ്പ് പിടിക്കപ്പെട്ടപ്പോൾ പുതിയ അവകാശവാദം

trump
വെബ് ഡെസ്ക്

Published on Oct 29, 2026, 08:20 AM | 1 min read

വാഷിങ്‌ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, ഇറാനിയൻ ഉദ്യോഗസ്ഥന് കത്തെഴുതിയ സംഭവത്തിൽ ന്യായീകരണവുമായി ഡോണൾഡ് ട്രംപ്. ഇറാനെതിരെയുള്ള അധിനിവേശവും ഉപരോധവും കൂടുതൽ ശക്തമാക്കുന്നതിനിടെയും, ഇറാനിലേക്ക് മെഡിക്കൽ സാമഗ്രികൾ അയക്കുന്നതിനായി വാൻസിന് താൻ തന്നെയാണ് അനുമതി നൽകിയതെന്നാണ് ട്രംപിന്റെ ന്യായീകരണം.


ഇറാൻ പ്രതിരോധ വക്താവ് മൊഹ്‌സെൻ റെസായീക്കാണ് വാൻസ് കത്തയച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നവംബർ മൂന്നിന് നടക്കുന്ന മധ്യകാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഎസ് ഇറാനെതിരെ വീണ്ടും ആക്രമണത്തിന് മുതിരുന്നതിനിടെയാണ് സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ വാൻസ് മുൻകൈയെടുത്തതെന്ന വിവരം പുറത്തുവന്നത്.


എന്നാൽ, സമാധാന ചർച്ചകൾ നടത്താൻ താൻ വാൻസിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബുധനാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. "മരുന്നുകളും മറ്റ് അടിയന്തര സാമഗ്രികളും ഇറാനിലെ ജനങ്ങൾക്ക് ആവശ്യമുണ്ട്. അക്കാര്യത്തിൽ എന്താണ് അഭിപ്രായമെന്ന് വാൻസ് ചോദിച്ചപ്പോൾ 'അതിൽ കുഴപ്പമൊന്നുമില്ല' എന്ന് ഞാൻ മറുപടി നൽകിയെന്നാണ് ട്രംപിന്റെ പുതിയ ന്യായീകരണം.


എട്ടു മാസമായി തുടരുന്ന ഇറാൻ അധിനിവേശത്തിൽ നിരവധി നിരപരാധികളാണ് കൊല്ലപ്പെടുന്നത്. മേഖലയിലേക്ക് കൂടുതൽ നാവികസേനയെയും മൂന്നാമതൊരു വിമാനവാഹിനിക്കപ്പലും അയച്ച് യുഎസ് യുദ്ധവെറി തുടരുകയാണ്. ഇതിനിടയിലാണ് വാൻസിന്റെ കത്ത് ട്രംപിന്റെ ഇരട്ടത്താപ്പ് വീണ്ടും പുറത്തുകൊണ്ടുവന്നിരിക്കുന്നത്.


യുഎസ് അഴിച്ചുവിട്ട യുദ്ധവും അത് സൃഷ്ടിച്ച ഇന്ധനവില വർധനവും ജനജീവിതം ദുസ്സഹമാക്കിയതോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കനത്ത തിരിച്ചടി നേരിടുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. അടിയന്തര സാമഗ്രികൾ അയക്കുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ഭയന്നുള്ള രാഷ്ട്രീയ തന്ത്രമാണെന്നും വിമർശനമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home