Deshabhimani

ഫോണിൽ മെസ്സേജില്ല, ഒപ്പിട്ട് കൊടുത്തിട്ടുമില്ല; ബാങ്ക് അക്കൗണ്ടിൽ നിന്നും ഉപഭോക്താക്കൾക്ക് നഷ്ടമായത് 35 കോടി രൂപ

Cyber Security Attack
വെബ് ഡെസ്ക്

Published on Oct 29, 2026, 08:57 AM | 1 min read

നോയിഡ: ഒരു സന്ദേശം പോലും ഫോണിലെത്തിയില്ല, ഒരു രേഖയിലും ഒപ്പുവെച്ചതുമില്ല. എന്നാൽ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന കോടിക്കണക്കിന് രൂപ അപ്രത്യക്ഷമായി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഐച്ചാർ ബ്രാഞ്ചിലാണ് ഉപഭോക്താക്കളെ ഒന്നാകെ ഞെട്ടിച്ച വൻ തട്ടിപ്പ് പുറത്തുവന്നത്. സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്നും ഫിക്സഡ് ഡെപ്പോസിറ്റുകളിൽ നിന്നുമായി ഏകദേശം 35 കോടി രൂപയോളം കാണാതായെന്നാണ് പരാതി.


സംഭവത്തെത്തുടർന്ന് ബ്രാഞ്ച് മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാരെ ബാങ്ക് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. പൊലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വികസന പദ്ധതികൾക്കായി ഭൂമി വിട്ടുനൽകി നഷ്ടപരിഹാരം ലഭിച്ച സാധാരണക്കാരായ കർഷകരുടെയും സാധാരണക്കാരുടെയും പണമാണ് അക്കൗണ്ടുകളിൽ നിന്ന് ചോർന്നത്.


തങ്ങളുടെ ജീവിതസമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് പല കുടുംബങ്ങളും."എന്റെ അക്കൗണ്ടിൽ 39 ലക്ഷം രൂപയുണ്ടായിരുന്നു. ഇപ്പോൾ ഒരു രൂപ പോലും ഇല്ല. പണം മാറ്റുന്നതിനായി ഞാൻ ഒരു സന്ദേശവും സ്വീകരിക്കുകയോ രേഖകളിൽ ഒപ്പിടുകയോ ചെയ്തിട്ടില്ല," പണം നഷ്ടമായ ഹനീഫ് ഖാൻ പറഞ്ഞു.


അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിച്ചതിനെക്കുറിച്ചോ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതിനെക്കുറിച്ചോ യാതൊരുവിധ അറിയിപ്പുകളും ഫോണിൽ ലഭിച്ചിട്ടില്ലെന്നാണ് ഉപഭോക്താക്കൾ വ്യക്തമാക്കുന്നത്. പരാതികൾ ശക്തമായതോടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെയാണോ തട്ടിപ്പ് നടന്നതെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home