print edition ഇറാന് പത്തുദിവസം ; അല്ലെങ്കിൽ ആക്രമണം : ട്രംപ്

അമേരിക്ക മുന്നോട്ടുവച്ച നിർദേശം പാലിച്ച് ആണവ കരാറിലെത്താൻ ഇറാന് പത്തുദിവസത്തെ സമയം നല്‍കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ സമയപരിധിക്കുള്ളിൽ ഉടമ്പടി ഉണ്ടായില്ലെങ്കിൽ "വളരെ മോശമായ കാര്യങ്ങൾ" സംഭവിക്കുമെന്നും വീണ്ടുമൊരു സൈനിക ആക്രമണത്തിന് മടിക്കില്ലെന്നുമാണ് ട്രംപിന്റെ ഭീഷണി.
രണ്ടാംഘട്ട ആണവചര്‍ച്ചയിലും നിര്‍ണായകാര്യങ്ങളില്‍ ധാരണ ഉണ്ടാവാത്തോടെ, പശ്ചിമേഷ്യന്‍ മേഖലയാകെ യുദ്ധഭീതി മുഴക്കി പടക്കോപ്പുകല്‍ വിന്യസിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. അതേസമയം യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തണമെന്ന നിർദേശം അംഗീകരിക്കാൻ കഴയില്ലെന്ന് ഇറാൻ ആവർത്തിച്ചു. ആക്രമിക്കപ്പെട്ടാൽ മേഖലയിലെ ശത്രുസൈന്യത്തെ തകർക്കുമെന്നും ഇറാൻ പ്രതികരിച്ചു. ട്രംപിന്റെ സമീപകാല ഭീഷണികളെ അപലപിക്കാൻ യുഎൻ സുരക്ഷാ കൗൺസിലിനോട് ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ അമീർ സയീദ് ഇറവാനി ആവശ്യപ്പെട്ടു.










0 comments