ad
Deshabhimani

ദീപാവലി യുണെസ്‌കോ പൈതൃക പട്ടികയിൽ

diwali

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Dec 10, 2025, 09:26 PM | 1 min read

ന്യൂഡൽഹി: യുണെസ്‌കോയുടെ മാനവികത മുൻനിർത്തിയുള്ള സാംസ്‌കാരിക പൈതൃക പട്ടികയിൽ ഇന്ത്യയിൽ നിന്ന്‌ ദീപാവലി ആഘോഷം കൂടി ഇടംപിടിച്ചു. കേരളത്തിൽ നിന്നുള്ള മുടിയേറ്റ്‌, കൂടിയാട്ടം എന്നീ സാംസ്‌കാരിക ഇനങ്ങൾക്ക്‌ പുറമെ യോഗ, ദുർഗാപൂജ, കുംഭമേള,‍ ദർഭ നൃത്തം തുടങ്ങി 15 ഇനങ്ങൾ നേരത്തെ തന്നെ ഇന്ത്യയിൽ നിന്ന്‌ പട്ടികയിൽ ഇടംപിടിച്ചിരുന്നു.


സൈപ്രസിലെ പഴക്കം ചെന്ന വീഞ്ഞായ കമാണ്ടരിയ, ഇറ്റലിയിലെ പാചകം, ഇറാഖിലെ റംസാൻ വിനോദമായ അൽ മുഹൈബി, എത്യോപ്യയിലെ പുതുവർഷാഘോഷമായ ഗിഫാത്ത, ഇ‍ൗജിപ്‌തിലെ തെരുവോര ഭക്ഷണവിഭവമായ കൊഷാരി, ഘാനയിലെ നൃത്ത–സംഗീതം ചിലിയിലെ സർക്കസ്‌ പൈതൃകം, ഐസ്‌ലണ്ടിലെ നീന്തൽകുളങ്ങൾ എന്നിവയും ഇ‍ൗ വർഷം ദീപാവലിയ്‌ക്കൊപ്പം യുണെസ്‌കോ പട്ടികയിൽ ഇടംനേടി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home