ad
Deshabhimani

ക്യൂബയെ ഭീകരവാദ പട്ടികയിൽനിന്ന് ഒഴിവാക്കി; ചരിത്രപരമായ നടപടിയുമായി ബൈഡൻ

biden

biden

വെബ് ഡെസ്ക്

Published on Jan 15, 2025, 10:05 PM | 1 min read

വാഷിങ്ടൺ : ക്യൂബയെ ഭീകരവാദ പട്ടികയിൽനിന്ന് ഒഴിവാക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തീരുമാനിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. പദവിയൊഴിയാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് ബൈഡന്റെ ചരിത്രപരമായ നടപടി. 2021ൽ അന്നത്തെ പ്രസിഡന്റ് ട്രംപാണ് ക്യൂബയെ ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തിയത്. കുറ്റവാളികളെ വിട്ടയയ്ക്കുന്നതിന്റെ ഭാഗമായി ക്യൂബയെ ഭീകരവാദ രാജ്യമായി കണക്കാക്കുന്നത് അവസാനിപ്പിക്കുമെന്നു ബൈഡന്‍ പറഞ്ഞു. യുഎസ് നടപടിയെ ക്യൂബ സ്വാഗതം ചെയ്തു. ‘വിവിധ കുറ്റങ്ങള്‍ക്ക്’ അറസ്റ്റിലായ 553 തടവുകാരെ വിട്ടയയ്ക്കുമെന്നും ക്യൂബ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home